‘ഇനിയും ഒന്നിച്ചു നിന്നില്ലെങ്കില്‍ ചരിത്രം മാപ്പുതരില്ല’; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് തേജസ്വി യാദവ്
പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനവുമായി ആര്‍.ജെ.ഡി. നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. പ്രതിപക്ഷം ഒന്നിച്ചുനില്‍ക്കേണ്ട സമയമാെണന്നും ഇനിയും അത് സംഭവിച്ചില്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ലെന്നും തേജസ്വി പറഞ്ഞു. ‘കേന്ദ്രത്തിനെതിരെ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമില്ല. വേണ്ടത് മറ്റെല്ലാം മറന്ന് ഒന്നിക്കണമെന്ന നിശ്ചയദാര്‍ഢ്യമാണ്,’ തേജസ്വി യാദവ് പറഞ്ഞു. കോണ്‍ഗ്രസാകണം പ്രതിപക്ഷ ഐക്യത്തിന് അടിത്തറയാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ നിലവിലെ അവസ്ഥയില്‍ മമതാ ബാനര്‍ജിയും അഖിലേഷ് യാദവും ശരദ് പവാറും അസ്വസ്ഥരാണെന്നും അവരെല്ലാം നിരന്തരം പ്രതിപക്ഷ ഐക്യത്തിനായി ശ്രമിച്ചുകൊമ്ടിരിക്കുകയാണെന്നും തേജസ്വി […]