ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഹരിയാന റോഡ്‌വേയ്‌സ് ആദരിച്ചു
ന്യൂഡൽഹി: വാഹനാപകടത്തിൽ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ചു. ബസ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജീത്തിനെയുമാണ് ഹരിയാന റോഡ്‌വേയ്‌സ് ആദരിച്ചത്.റോഡ് വേയ്‌സ് അധികൃതർ ഡ്രൈവർക്കും കണ്ടക്ടർക്കും അനുമോദനപത്രവും ഫലകവും നൽകി. ഉടൻ തന്നെ സ്ഥലത്തെത്തി പന്തിനെ രക്ഷിച്ചത് മികച്ച പ്രവർത്തനമാണ് ചെയ്തതെന്ന് ഹരിയാന റോഡ്‌വേയ്‌സ് പാനിപ്പത്ത് ഡിപ്പോ ജനറൽ മാനേജർ കുൽദീപ് ജംഗ്ര അറിയിച്ചു. ഉത്തരാഖണ്ഡിലെ റൂർക്കീക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അമിത വേഗത്തിൽ എത്തിയ കാർ അപകടത്തിൽപ്പെട്ടത്. […]

