Kerala News

പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂടും; വര്‍ധിക്കുന്നത് 10 മുതല്‍ 65 രൂപ വരെ, കാറിന് 90, കൂടുതല്‍ യാത്രകള്‍ക്ക് 135രൂപ

  • 30th August 2022
  • 0 Comments

പാലിയേക്കരയില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ടോള്‍ നിരക്കു കൂടും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 10 മുതല്‍ 65 രൂപയുടെ വരെ വര്‍ധനവാണ് നിരക്കുകളില്‍ ഉണ്ടാകുക. ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണു ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. കാറുകള്‍ ഒരു ഭാഗത്തേക്ക് പോകാന്‍ നല്‍കിയിരുന്ന ടോള്‍ നിരക്ക് 80ല്‍ നിന്ന് 90 ആകും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 120 രൂപയായിരുന്നത് 135 രൂപയാകും. ബസുകളുടെയും ലോറികളുടെയും ടോള്‍ നിരക്ക് 275ല്‍ […]

Kerala News

മില്‍മ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടും, 5 ശതമാനം വര്‍ധനവ്

  • 17th July 2022
  • 0 Comments

സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ. മോര്്, തൈര്, ലെസ്സി എന്നി ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉണ്ടാകുമെന്നും കെ എസ് മണി മാധ്യമങ്ങളോട് പറഞ്ഞു. അരി, പയര്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ 5 ശതമാനം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം. നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. കൃത്യമായ വില നാളെ പ്രസിദ്ധീകരിക്കും. വില നിശ്ചയിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും കെ എസ് മണി അറിയിച്ചു. […]

Kerala News

നാളെ മുതൽ സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വർധിക്കും

  • 31st March 2022
  • 0 Comments

ഇന്ധനം, പാചകവാതകം തുടങ്ങിയ അവശ്യ സാധന വിലക്കയറ്റങ്ങൾക്കൊപ്പം സംസ്ഥാനത്ത് കുടിവെള്ളത്തിൽ അടിസ്ഥാന നിരക്കിൽ നിന്ന് അഞ്ച് ശതമാനം വർധിക്കും. നാളെ മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് നിലവിലെ നിരക്കായ . 4 രൂപ 20 പൈസ കൂടി 4 രൂപ 41 പൈസയാകും. ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വർധിപ്പിക്കുന്നത്. 5000 ലിറ്റർ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 […]

Kerala News

മുല്ലപെരിയാർ; ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടു; ഒൻപത് സ്പിൽവേ ഷട്ടറുകൾ തുറന്നു

  • 30th November 2021
  • 0 Comments

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടതോടെ . ഒൻപത് സ്പിൽവേ ഷട്ടറുകൾ കൂടി തുറന്നു. തുറന്ന ഷട്ടറുകളിലൂടെ സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത് 5962 ഘനയടി വെള്ളമാണ്. രണ്ട് ഷട്ടറുകൾ കൂടി 60 സെൻറീമീറ്റർ ആയി ഉയർത്തി. 5 ഷട്ടറുകൾ 60 സെൻറീമീറ്ററും, 4 ഷട്ടറുകൾ 30 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. 2300 ഘനയടി വെള്ളംതമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം,തെക്ക് കിഴക്കൻ അറബികടലിൽ […]

Kerala News

മുല്ലപെരിയാർ; വൃഷ്ടിപ്രദേശങ്ങളിൽ മഴ; ജലനിരപ്പ് 140 അടിയായി ; ജാഗ്രത നിർദേശം

  • 14th November 2021
  • 0 Comments

മുല്ലപെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് 140 അടിയായി ഉയർന്നു. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്. ജലനിരപ്പ് വീണ്ടും ഉയർന്നതിനാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യത ഉള്ളതിനാൽ പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായത് കാരണം ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യതയുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് 2398.74 അടിയായി. . […]

Kerala News

ജല നിരപ്പ് ഉയർന്നു ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്

  • 12th November 2021
  • 0 Comments

ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 2398.32 അടിയായാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. ജില്ലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.05 അടിയായി ഉയര്‍ന്നു.ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാറില്‍നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇനിയും കുറച്ചേക്കും.

error: Protected Content !!