പണപ്പെരുപ്പം വർദ്ധിക്കുന്നു, റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ദ്ധിപ്പിച്ച് റിസര്‍വ് ബാങ്ക്
റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ദ്ധിപ്പിച്ച് റിസര്‍വ് ബാങ്ക്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് പരിഗണിച്ചാണ് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കാൻ ആർബിഐ തീരുമാനിച്ചത് . ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയർന്നു. സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി മേയ് രണ്ട് മുതല്‍ നാല് വരെ നടത്തിയ യോഗത്തിലാണ് തീരുമാനമായതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുക്കിയ നിരക്കുകൾ ഉടനെ […]

