മകളുടെ വിവാഹം: കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പരോളില്‍ പുറത്തിറങ്ങി
തൃശൂര്‍: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പരോളില്‍ പുറത്തിറങ്ങി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പുറത്തിറങ്ങിയത്. ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചത്. പോലീസ് അകമ്പടിയിലാകും ജയാനന്ദന്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുക. ഇന്ന് രാവിലെയാണ് മാള പൊയ്യയിലെ വീട്ടിലേക്ക് ജയാനന്ദനെ കൊണ്ടുപോയത്. മാള പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. ജയാനന്ദന്റെ ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് രണ്ട് ദിവസത്തെ പരോള്‍ ഹൈക്കോടതി അനുവദിച്ചത്. ഇരട്ടക്കൊലക്കേസ് ഉള്‍പ്പെടെ വിവിധ കൊലക്കേസുകളില്‍ പ്രതിയാണ് […]
