മണിപ്പൂരിന് പിന്നാലെ മേഘാലയിലും സംഘർഷം; പതിനാറ് പേർ അറസ്റ്റിൽ
മണിപ്പൂരിൽ സംഘർഷത്തിന് പിന്നാലെ മേഘാലയിലും സംഘർഷം. കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പതിനാറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലാപമുണ്ടാക്കാനും അക്രമം സൃഷ്ടിക്കാനും ആരെങ്കിലും ശ്രമിച്ചാൽ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മിസോ മോർഡൻ സ്‌കൂളിന് സമീപമുള്ള നോൺഗ്രിം ഹിൽസിലാണ് സംഘർഷമുണ്ടായത്.ഗോത്ര വിഭാഗമല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ എതിർത്ത് നാഗാ, കുക്കി ഗോത്രവർഗക്കാർ സംഘടിപ്പിച്ച ഐക്യദാർഢ്യ മാർച്ചിലാണ് സംഘർഷമുണ്ടായത്. ഒറ്റ രാത്രികൊണ്ട് സംഘർഷം തീവ്രമായ മണിപ്പൂരിൽ സ്ഥിതിഗതികൾ […]
