GLOBAL News

കലാപം പൊട്ടിപ്പുറപ്പെട്ട ഫ്രാൻസ് ശാന്തിയിലേക്ക്; കലാപവിരുദ്ധ റാലികളുമായി ജനക്കൂട്ടം

പതിനേഴുകാരനെ പോലീസ് വെടി വെച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഫ്രാൻ‌സിൽ പൊട്ടിപ്പുറപ്പെട്ട കലാപം കെട്ടടങ്ങുന്നു. കലാപം പടർന്ന് പിടിച്ച സാഹചര്യത്തിൽ കലാപവിരുദ്ധ റാലികളുമായി ജനക്കൂട്ടം രംഗത്തെത്തി. അക്രമത്തിനിരയായ പ്രാദേശിക സർക്കാരുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണസിരാകേന്ദ്രങ്ങളിൽ ജനം ഒത്തുകൂടി. പതിവായി വിവേചനം നേരിടുന്ന കുടിയേറ്റ വേരുകളുള്ള ചെറുപ്പക്കാർ നയിച്ച കലാപമാണ് ഫ്രഞ്ച് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭകാരികൾ സൗത്ത് പാരീസ് മേയർ വിൻസെന്റ് ജീൻബ്രൂണിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് സമാധാന സന്ദേശവുമായി […]

National News

അഗ്‌നിപഥ് പദ്ധതി; ഉത്തരേന്ത്യയില്‍ അക്രമം കനക്കുന്നു, ബിഹാറില്‍ വീണ്ടും വ്യാപക അക്രമം, പാസഞ്ചര്‍ ട്രെയിനിന് തീയിട്ടു

  • 17th June 2022
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഉത്തരേന്ത്യയില്‍ ഇന്നും അക്രമം കനക്കുന്നു. ബിഹാറില്‍ ഇന്നും പ്രതിഷേധവും അക്രമവും അരങ്ങേറി. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ടു ബോഗികള്‍ക്ക് പ്രതിഷേധക്കാര്‍ ഇന്നു രാവിലെ തീവച്ചു. ജമ്മുതാവി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് ഹാജിപുര്‍-ബറൗണി റെയില്‍വേ ലൈനില്‍ മൊഹിയുദിനഗറില്‍ വച്ചാണ് തീവച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്കു പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും അക്രമികള്‍ അഴിഞ്ഞാടി. സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. ബിഹാറിലെ സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെ […]

National News

അഗ്‌നിപഥ് പദ്ധതിക്കെതിരെ ബീഹാറില്‍ വന്‍ പ്രതിഷേധം; റെയില്‍-റോഡ് ഗതാഗതം സ്തംഭിപ്പിച്ചു

  • 16th June 2022
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട ‘അഗ്നിപഥ്’ പദ്ധതിക്കെതിരേ ബിഹാറില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. വിവിധ ജില്ലകളില്‍ റെയില്‍, റോഡ് ഗതാഗതം ആര്‍മി ഉദ്യോഗാര്‍ത്ഥികള്‍ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. ജഹാനാബാദില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യംചെയ്ത മറ്റ് യാത്രക്കാര്‍ക്ക് നേരെയും പോലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാനായി പോലീസ് ഇവര്‍ക്ക് നേരെ തോക്കു ചൂണ്ടി. നവാഡയില്‍ ടയറുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം. മുസഫര്‍പുരിലെ ഹൈവേയും ബക്സറിലെ റെയില്‍പ്പാളവും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. യുവാക്കള്‍ […]

International News

പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ശ്രീലങ്കയിൽ തെരുവ് യുദ്ധം; പോലീസുകാരൻ കൊല്ലപ്പെട്ടു

പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ ശ്രീലങ്കയിൽ തെരുവ് യുദ്ധം. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. 210 പേർ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നുണ്ട്.പ്രഷേധക്കാർ ടെംപിൾ ട്രീസിന് മുന്നിൽ സംഘടിച്ചതോടെ തന്റെ ഔദ്യോ​ഗിക വസതി മഹിന്ദ രജപക്‌സെ ഉപേക്ഷിച്ചു. സംഘർഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു. ആഭ്യന്തര കലാപത്തിനിടെ ഇന്നലെ ഭരണപക്ഷ എം പി അമരകീർത്തി അതുകോരള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്ക് നേരെ […]

International News

ശ്രീലങ്കയില്‍ വീണ്ടും സംഘര്‍ഷം, 16 പേര്‍ക്കു പരിക്ക്, കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ശ്രീലങ്കയില്‍ വീണ്ടും സംഘര്‍ഷം. രാജ്യ തലസ്ഥാനമായ കൊളംബോയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരവേദിക്ക് നേരെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ അനുകൂലികള്‍ ആക്രമണം നടത്തി. 16 പേര്‍ക്കു പരുക്കേറ്റതായാണ് വിവരം.സമരവേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവിനെയും ഇവര്‍ ആക്രമിച്ചു. സംഭവത്തിനു പിന്നാലെ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു സമീപം പ്രതിഷേധ വേദിയായ ‘മൈനഗോഗാമ’യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിള്‍ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ ഓടിച്ചുവിടാന്‍ […]

error: Protected Content !!