National News

ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളെ പിടികൂടാന്‍ എന്‍ ഐ എ, മുംബൈയില്‍ വ്യാപക റെയ്ഡ്, ഒരാള്‍ പിടിയില്‍

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളെ പൂട്ടാനൊരുങ്ങി ദേശീയ സുരക്ഷാ ഏജന്‍സി. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലുമാണ് എന്‍.ഐ.എ.യുടെ റെയ്ഡ് നടത്തിയത്. മുംബൈയിലെ ബാന്ദ്ര, സാന്റാക്രൂസ്, ബൊറിവാലി, നാഗ്പാഡ, പരേല്‍ തുടങ്ങി 20-ലേറെ സ്ഥലങ്ങളിലാണ് എന്‍ ഐ എയുടെ പരിശോധന നടന്നത്. ദാവൂദിന്റെ സംഘവുമായി ബന്ധമുള്ള ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, മയക്കുമരുന്ന് കടത്തുകാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍, മറ്റ് പ്രധാനികള്‍ എന്നിവര്‍ക്കെതിരെയാണ് റെയ്ഡുകള്‍ നടക്കുന്നത്. ദാവൂദിന്റെ കൂട്ടാളികളിലൊരാളായ സലീം ഫ്രൂട്ടിനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. […]

error: Protected Content !!