വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു
വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. റിച്ചാർഡ് ഡോണറിൻറെ ഭാര്യ ലോറെൻ ഷ്യുലെർ ആണ് മരണ വാർത്ത അറിയിച്ചത്. സൂപ്പർമാൻ എന്ന സൂപ്പർഹിറ്റ് സിനിമയോടെ ലോകമെങ്ങും ആരാധകരെ സ്വാന്തമാക്കിയ സംവിധായകനാണ് റിച്ചാർഡ് ഡോണർ. മിടുക്കനായ അധ്യാപകൻ, മാർഗദർശി, എല്ലാവർക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകൻ. ഹൃദയം കൊണ്ട് അവൻ ഒരു കുട്ടി ആയിരുന്നു. അവൻ പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, എന്നാണ് റിച്ചാർഡിന്റെ മരണത്തിൽ സംവിധായകൻ സ്റ്റീവൻ സ്‍പിൽബെർഗ് അനുസ്‍മരിച്ചത്. […]
