അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയിൽ
വെള്ള , നീല കാര്‍ഡ് ഉടമകള്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ അരി വിതരണത്തിന് ഉത്തരവ് ഇറക്കിയെന്ന് ചൂണ്ടിക്കാണിച്ചാകും സര്‍ക്കാരിന്റെ ഹര്‍ജി സ്പെഷ്യല്‍ അരി എന്ന നിലയില്‍ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിച്ചതാണ് എന്നുമാണ് സര്‍ക്കാരിന്റെ വാദം.പ്രതിപക്ഷം നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. ഇതിനുമുമ്പും ഇത്തരത്തില്‍ അരി വിതരണം ചെയ്തിട്ടുണ്ടെന്നും, ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതാണെന്നുമാണ് […]
