Kerala kerala politics

അരിവിതരണം തുടങ്ങി ; സപ്ലൈകോ ഓണം ഫെയർ ഉദ്‌ഘാടനം 18ന്‌

  • 15th August 2023
  • 0 Comments

തിരുവനന്തപുരം : ഓണം പ്രമാണിച്ച്‌ റേഷൻ കടകൾവഴി വെള്ള കാർഡ് ഉടമകൾക്കും നീല കാ‍ർഡ് ഉടമകൾക്കും അഞ്ചു കിലോ അരിവീതം വിതരണം ചെയ്‌തുതുടങ്ങി. നിലവിലുള്ളതിനു പുറമെയാണ് ഇത്‌. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം 18ന്‌ കിഴക്കേകോട്ട നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 19ന്‌ ജില്ലാതല ഉദ്ഘാടനവും 23ന്‌ മണ്ഡലാടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങളും നടക്കും. മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ജില്ലാ ഫെയറിൽ ഉണ്ടാകും. പ്രാദേശിക കർഷകരിൽനിന്ന്‌ സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനവും ജില്ലാ […]

Kerala Local News

അരി വില കുത്തനെ ഉയരുന്നു

  • 10th July 2023
  • 0 Comments

പൊതു വിപണിയിൽ അരി വില കുത്തനെ ഉയരുന്നു. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി ഒരിടവേളയ്ക്കു ശേഷമാണ് വിലക്കയറ്റം. മട്ട വടിഅരി കിലോയ്ക്ക് 46 രൂപയിൽ നിന്നും 54 രൂപ വരെയായി വർദ്ധിച്ചപ്പോൾ സുരേഖ അരി 38 രൂപയിൽ നിന്നും 48 രൂപയിലെത്തി. സ്ഥിതിഗതികൾ ഈ നിലയിൽ തുടർന്നാൽ ഓണക്കാലത്ത് അരി വില 60 കടക്കും. ഇത് മുന്നിൽക്കണ്ട് കരിഞ്ചന്തക്കാർ അരി പൂഴ്ത്തിവയ്പ് ശക്തമായി. അതേസമയം, സബ്സിഡി നിരക്കിൽ സപ്ലൈകോ അരി വിറ്റു വരുന്നത് 24, 25 രൂപയ്ക്കാണ്. […]

Kerala News

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് അരി വില; മട്ടയ്ക്ക് കൂടിയത് 6 രൂപയോളം, ജയക്ക് പത്ത് രൂപയും മട്ടയ്ക്ക് ആറും കൂടി

  • 20th August 2022
  • 0 Comments

ഓണം എത്താറായതോടെ കേരളത്തില്‍ അരി വില കുതിച്ചുയരുന്നു. പൊന്നി ഒഴികെയുള്ള എല്ലാ ഇനം അരികള്‍ക്കുമാണ് ഇത്തവണ വില ഉയര്‍ന്നിട്ടുള്ളത്. ജയ അരിക്കും ജ്യോതി അരിക്കും പത്ത് രൂപ വര്‍ദ്ധിച്ചപ്പോള്‍ ഉണ്ട മട്ടയ്ക്ക് ആറ് രൂപയാണ് കൂടിയത്. സുരേഖ, സോണ്‍ മസൂരി ഇനങ്ങള്‍ക്കും വില വര്‍ദ്ധിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അരി വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ആന്ധ്രയില്‍ സര്‍ക്കാര്‍ ന്യായ വിലയ്ക്ക് അരി സംഭരിക്കാന്‍ തുടങ്ങിയത് കേരളത്തെ ബാധിച്ചിട്ടുണ്ട്. സുരേഖ, മന്‍സൂരി, മട്ട എന്നിവയും വിലക്കയറ്റത്തിന്റെ […]

Kerala News

അരിയ്ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും, വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ആശയക്കുഴപ്പം

  • 17th July 2022
  • 0 Comments

തിങ്കളാഴ്ച മുതല്‍ അരി അടക്കം നിരവധി ഭക്ഷ്യവസ്തുക്കളുടെ വില കൂടും. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോര്‍ഡ് വിജ്ഞാപനം ഇറക്കിയതോടെയാണ് തിങ്കളാഴ്ച മുതല്‍ വില വര്‍ധിക്കുന്നത്. അതേസമയം, ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത് ബാധകമാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. വ്യാപാരികള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത തേടി സംസ്ഥാനം ജിഎസ്ടി വകുപ്പിന് കത്തയച്ചു. […]

Local News

എം. ആർ. റൈസ് ബാങ്കിന്റെ സൗജന്യ അരിവിതരണം ആരംഭിച്ചു

  • 16th September 2020
  • 0 Comments

മുക്കം: പാവപ്പെട്ട കുടുംബങ്ങളിലെ കല്യാണ ആവശ്യങ്ങൾക്ക് കാരശ്ശേരി പഞ്ചായത്തിലുള്ളവർക്ക് സൗജന്യമായി അരിവിതരണപദ്ധതി ഇന്ന് കുമാരനെല്ലൂരിൽ ശ്രീ.ഷെരിഫുദ്ധീൻ മാസ്റ്റർ (ചെയർമാൻ ഗ്രേസ് പാലിയേറ്റിവ് മുക്കം) നിർവ്വഹിച്ചു. ഈ ഉദ്യമത്തിന് സാംസ്‌കാരിക പ്രവർത്തകൻ ശ്രീ.എ.പി. മുരളീധരൻ മാസ്റ്റർ ആശംസകൾ അറിയിച്ചു. റഹീം വടക്കേയിൽ കക്കാട്, സക്കീർ ചോലക്കൽ വല്ലാത്തായിപ്പാറ, ഷിനോദ് ഉദ്യാനം എന്നിവർ പങ്കെടുത്തു. കൊറോണയും മഴക്കാലവും നമ്മെ ഓരോരുത്തരെയും കാർന്നു തിന്നുമ്പോഴും കാരുണ്യം വറ്റാത്ത കൈകൾ ഇനിയും ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് മുന്നോട്ടു വരുന്നത് വളരെ ആശ്വാസകരമാണ്… ഇന്ന് കാരശ്ശേരി […]

error: Protected Content !!