ഉത്തരവിറക്കാന്‍ നിയമോപദേശം തേടേണ്ട സാഹചര്യമുണ്ടായിരുന്നില്ല; മരംമുറി വിഷയത്തില്‍ റവന്യൂ മന്ത്രി നിയമസഭയില്‍
മരംമുറി ഉത്തരവ് പുറത്തിറക്കാന്‍ നിയമ ഉപദേശം തേടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പ് നിയമവകുപ്പിന്റെയോ അഡ്വക്കേറ്റ് ജനറലിന്റെയോ അഭിപ്രായം തേടിയില്ല. ഉത്തരവ് പുറത്തിറക്കിയത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്് എന്നും റവന്യൂ മന്ത്രി പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ആണ് എംഎല്‍എമാര്‍ റവന്യൂ മന്ത്രിക്ക് മുന്നില്‍ വച്ചത്. നിയമ വകുപ്പിന്റെ അനുമതി തേടാതെ അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയത് പ്രതിപക്ഷം വന്‍വിവാദമാക്കിയിരുന്നു. എന്നാല്‍ സര്‍വ്വകക്ഷി […]
