പൂണെ ഐ.സി.എം.ആറിന്റെ ദേശീയ സർവേയിൽ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളില്‍ വവ്വാലുകള്‍ക്കിടയില്‍ നിപ വൈറസ് വ്യാപനം കണ്ടെത്തി
രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളില്‍ വവ്വാലുകള്‍ക്കിടയില്‍ നിപ വൈറസ് വ്യാപനം കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിവരുന്ന സര്‍വേയിലാണ് ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകള്‍ക്കിടയില്‍ വൈറസ് വ്യാപനത്തിന്റെ തെളിവുകള്‍ ലഭിച്ചതെന്ന് ഐ.സി.എം.ആര്‍. എപ്പിഡമോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് മുന്‍ മേധാവിയായ ഡോ. രാമന്‍ ഗംഗാഖേദ്കര്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ജൂലായ് വരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സര്‍വേ പൂര്‍ത്തിയായത്. ഇതില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, […]
