കളിക്കളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങി യുവരാജ്
ട്വന്റി 20 ലോകകപ്പിൽ ദയനീയ പ്രകടനവുമായി ഇന്ത്യൻ ടീം നിരാശപ്പെടുത്തുന്ന അവസരത്തിൽ ഇന്ത്യൻ ടീമിലെ സൂപ്പർ താരമായ യുവരാജ് സിംഗ് ടീമിലേക്ക് തിരിച്ചെത്തുന്നു. 2022 ഫെബ്രുവരിയിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചനയാണ് യുവി നൽകിയിരിക്കുന്നത്. 2017ൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ 150 റൺസ് നേടിയതിന്‍റെ വിഡിയോ പങ്കുവെച്ചാണ്കളിക്കളത്തിലേക്ക് മടങ്ങിവരുന്ന കാര്യം യുവി അറിയിച്ചത്. ‘ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഞാൻ ഫെബ്രുവരിയിൽ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു വല്ലാത്ത അനുഭവമാണ്. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി. […]
