കോഴിക്കോട് നിന്ന് അതിഥി തൊഴിലാളികൾക്കായുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും പരിശോധനകൾ ആരംഭിച്ചു
കോഴിക്കോട് : അതിഥി തൊഴിലാളികൾക്ക് ഇന്ന് നാട്ടിലേക്ക് പോകാനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു. ഇന്ന് വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലേക്കാണ് ജില്ലയിൽ നിന്നുമുള്ള ആദ്യ യാത്ര. ഇന്ന് യാത്ര ചെയ്യുന്ന വ്യക്തികളെ ആരോഗ്യ വകുപ്പ് പരിശോധന നടത്തി രോഗമുക്തനാണെന്നു തെളിഞ്ഞതിനു ശേഷം മാത്രമേ യാത്ര അനുവാദം നൽകു. ഇതിന്റെ ഭാഗമായി ഒളവണ്ണ പഞ്ചായത്തിന്റെ കീഴിൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ചെക്ക് അപ്പ് സംഘടിപ്പിച്ചു. കുന്ദമംഗലത്ത് നിന്നും ജാർഖണ്ഡിലേക്കുള്ള 21 അതിഥി സംസ്ഥാന തൊഴിലാളികൾക്ക് […]