ധോണിക്കായി ഒരു വിടവാങ്ങള്‍ മത്സരം ഒരുക്കണം; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി
ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും കളിക്കാരനുമായി ധോണി വിരമിച്ചത് വിഷമത്തോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കണ്ടത്. ഇപ്പോഴിതാ തങ്ങളുടെ ധോണിക്കായി ഒരു വിടവാങ്ങള്‍ മത്സരം ഒരുക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ട്വിറ്റിലൂടെയാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന ബി.സി.സി.ഐയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. ധോണിയെ ഇനി നീല ജഴ്‌സിയില്‍ കാണാന്‍ കഴിയില്ല. അതിനാല്‍ റാഞ്ചിയില്‍ മത്സരം ഒരുക്കണമെന്നാണ് ആവശ്യം. ‘രാജ്യത്തിനും ജാര്‍ഖണ്ഡിനും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിരവധി നിമിഷങ്ങള്‍ സമ്മാനിച്ച വ്യക്തി അന്താരാഷ്ട്ര […]
