വയനാട്ടില്‍ തുടക്കം മുതലേ മുന്നേറി പ്രിയങ്ക; അരലക്ഷം കടന്ന് ലീഡ്; വോട്ടെണ്ണല്‍ തുടരുന്നു
കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. ആദ്യ റൗണ്ട് പൂര്‍ത്തിയാപ്പോഴേക്കും പ്രിയങ്കയുടെ ലീഡ് 57144 കടന്നു. അതേസമയം ആദ്യ റൗണ്ടിലെ പ്രിയങ്കയുടെ ലീഡ് രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 8000 ന്റെ കുറവുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചതിനെത്തുടര്‍ന്ന് വയനാട് സീറ്റ് രാജിവെച്ചതോടെയാണ് […]