ബലി പെരുന്നാൾ: കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു
കോഴിക്കോട് : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. പള്ളികളില്‍ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്‌ക്കാൻ ശ്രമിക്കേണ്ടതാണ്. പ്രാർത്ഥനകൾ കഴിവതും വീടുകളിൽ തന്നെ നടത്താൻ ശ്രമിക്കേണ്ടതാണ്. പള്ളികളില്‍ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നവർ 6 അടി അകലം പാലിക്കാനും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്. കണ്ടെയ്‌മെന്റ് സോണുകളില്‍ പെരുന്നാൾ നമസ്കാരങ്ങളോ മൃഗബലിയോ പാടുള്ളതല്ല. കണ്ടെയ്ന്‍മെന്റ് അല്ലാത്ത പ്രദേശങ്ങളില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള ബലികര്‍മ്മം […]