Kerala Local

പെരുവയൽ വഴിയോര വിശ്രമ കേന്ദ്രം: കാട് കേറി നശിക്കുന്നു , വിശ്രമക്കാർ തെരുവുനായ്ക്കൾ

  • 18th April 2023
  • 0 Comments

പെരുവയൽ ഗ്രാമപഞ്ചായത്ത് എട്ട് ലക്ഷം രൂപ മുടക്കി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം സ്ഥാപിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനത്തിനു മുൻപേ കാടുകയറി നശിക്കുന്നു. കെട്ടിടം നിർമിച്ച് ഒരു വർഷമായെങ്കിലും ഇതുവരെ വൈദ്യുതി കണക്‌ഷൻ ലഭിച്ചിട്ടില്ല. ചുറ്റിലും കാടു വളർന്ന വഴിയോര വിശ്രമ കേന്ദ്രം തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി മാറിയിരിക്കുകയാണ്. കെട്ടിടത്തിനു ചുറ്റിലും താവളമാക്കിയ തെരുവുനായ്ക്കൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സകൾക്കായി എത്തുന്ന രോഗികൾക്ക് ഭീഷണിയായിരിക്കുകയാണ്. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിനുമായാണ് പ്രധാന പാതയോരങ്ങളിൽ വഴിയോര വിശ്രമ […]

Local News

കുന്ദമംഗലം റെസ്റ്റ്ഹൗസ് നവീകരണത്തിന് 1.31 കോടി രൂപയുടെ ഭരണാനുമതി

  • 1st April 2022
  • 0 Comments

കുന്ദമംഗലം റസ്റ്റ് ഹൗസ് നവീകരണത്തിന് 1.31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ പാഴൂരില്‍ നിപ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് കുന്ദമംഗലം റെസ്റ്റ് ഹൗസിലെത്തിയിരുന്നു. പ്രസ്തുത സന്ദര്‍ശനത്തില്‍ ഈ സ്ഥാപനത്തിന്‍റെ ശോചനീയാവസ്ഥ അദ്ധേഹത്തിന്‍റെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് റസ്റ്റ് ഹൗസില്‍ വെച്ച് തന്നെ ആയത് നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കേരളത്തിലെ ഏക സബ് […]

Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്; സർക്കാർ അതിഥി മന്ദിരങ്ങളിൽ മുറികൾ അനുവദിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി

  • 2nd March 2021
  • 0 Comments

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം അടിസ്ഥാനമാക്കി സർക്കാർ അതിഥി മന്ദിരങ്ങളിലും കേരള ഹൗസുകളിലും മുറികളും ഹാളുകളും അനുവദിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കി. ക്യാബിനറ്റ് പദവി വഹിക്കുന്ന വ്യക്തികൾ, എം.പി, എം.എൽ.എ, എക്‌സ് എം.പി, എക്‌സ് എം.എൽഎ, തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികൾ, ബോർഡ്, കോർപ്പറേഷൻ മറ്റു സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരല്ലാത്ത ഔദ്യോഗിക പദവി വഹിക്കുന്നവർ എന്നിവരുടെ താമസത്തിന് മുറി വാടക പൂർണ നിരക്കിൽ ഈടാക്കണം. തുടർച്ചയായി പരമാവധി 48 മണിക്കൂർ […]

error: Protected Content !!