രാമ രാജ്യം എന്നത് വർഗീയതയുടെ വിജയമല്ല: എം.പി ശശി തരൂർ
ന്യൂ ഡൽഹി : രാമക്ഷേത്ര വിഷയത്തിൽ നിലപാടുമായി കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. “ശ്രീരാമൻ എല്ലാവർക്കും നീതി, നീതിപൂർവകമായ പെരുമാറ്റം, ന്യായം, എല്ലാ ഇടപാടുകളിലും ദൃഢത, ധാർമ്മികമായ ആര്‍ജ്ജവം, ധീരത എന്നിവയുടെ പ്രതീകമാണ്. ഇത്തരം ഇരുണ്ട നാളുകളിൽ ഈ മൂല്യങ്ങൾ വളരെയധികം ആവശ്യമാണ്. അവ ദേശത്തുടനീളം വ്യാപിച്ചാൽ, രാമ രാജ്യം എന്നത് വർഗീയത വിജയിക്കുന്ന അവസരമായിരിക്കില്ല. # ജയ്‌ശ്രീറാം!” ശശി തരൂർ എം.പി ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. ദേശിയ […]