National

നീന്തല്‍കുളത്തില്‍ വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ച സംഭവം; റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

  • 18th November 2024
  • 0 Comments

മംഗളൂരു: ഉച്ചിലയിലെ റിസോര്‍ട്ടില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമ അറസ്റ്റില്‍. വാസ്‌കോ ബീച്ച് റിസോര്‍ട്ട് ഉടമ മനോഹര്‍ പുത്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിന്റെ ട്രേഡ് ലൈസന്‍സും ടൂറിസം പെര്‍മിറ്റും സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനികള്‍ക്ക് നീന്തല്‍ വശമില്ലാത്തതാണു മരണത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാവിലെയാണ് സോമേശ്വര ഉച്ചിലയിലെ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൈസൂരു സ്വദേശികളായ നിഷിത എം.ഡി, പാര്‍വതി എസ്, കീര്‍ത്തന എന്നിവര്‍ മുങ്ങിമരിച്ചത്. മൂവരും മൈസൂരില്‍ അവസാന വര്‍ഷ എഞ്ചിനീയറിങ് […]

Kerala

മതിയായ രേഖകളില്ലാതെ പിഎഫ്ഐ നേതാവിന്റെ റിസോർട്ടിന് പ്രവർത്തനാനുമതി: ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

പിഎഫ്ഐ നേതാവിന്റെ ഉടമസ്ഥതയില്ലുള്ള റിസോർട്ടിന് അനധികൃതമായി പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇടുക്കി മാങ്കുളത്താണ് സംഭവം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ നേതാവായിരുന്ന എം കെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് മതിയായ രേഖകളില്ലാതെ പ്രവർത്തനാനുമതി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ മാങ്കുളം പഞ്ചായത്ത് സെക്രട്ടറി, സെക്ഷൻ ക്ലർക്ക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ വീഴ്ച്ച സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. സെക്രട്ടറി, സെക്ഷൻ ക്ലർക്ക് എന്നിവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. […]

Kerala

കായൽ കയ്യേറ്റം; ആലപ്പുഴ ജില്ലയിൽ വീണ്ടും റിസോർട്ട് പൊളിക്കുന്നു

  • 25th February 2023
  • 0 Comments

തീരദേശ നിയമനം ലംഘിച്ചതിനും കായൽ കയ്യേറ്റം നടത്തിയതിനും കാപ്പിക്കോ റിസോർട്ടിന് പുറമെ ആലപ്പുഴ ജില്ലയിൽ വീണ്ടും റിസോർട്ട് പൊളിക്കാൻ തീരുമാനം. ഒളവയപ്പ് കായൽ കയ്യേറി നിർമിച്ച എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ട് പൊളിക്കാൻ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. കായൽ കയ്യേറ്റത്തിന് പുറമെ തീര ദേശ നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് റിസോർട്ട് നിർമിച്ചതെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മാസത്തിനകം റിസോർട്ട് പൊളിക്കണമെന്നാണ് ഉത്തരവ്. 2003 ലാണ് ഒളവയപ്പ് കായലിലെ തുരുത്തില്‍ എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത്. […]

Kerala News

ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു;മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം റിസോർട്ടിലെ മേശയും പ്ലേറ്റുകളും അടിച്ചു പൊട്ടിച്ചു

  • 15th September 2022
  • 0 Comments

ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്ന് ആരോപിച്ച് ആരോപിച്ച് ഇടുക്കി രാമക്കല്‍മേട്ടിലെ റിസോര്‍ട്ടില്‍ സംഘര്‍ഷം.മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം മേശയും പ്ലേറ്റുകളും അടിച്ചു പൊട്ടിച്ചു, ഇന്നലെ രാത്രിയോടായാണ് സംഭവം.ഈ സംഘം റിസോര്‍ട്ട് ജീവനക്കാരനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.രാമക്കല്‍മേട് സിയോണ്‍ ഹില്‍സ് റിസോര്‍ട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തില്‍ ഒരാള്‍ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ടേബിളുകള്‍ക്കും കേടുപാടുകള്‍ വരുത്തി. ഇതിനിടയില്‍ ഇടപെട്ട ജീവനക്കാരന്റെ കൈപിടിച്ച് തിരിക്കുവാനും മർദിക്കുവാനും […]

National News

ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി; ഭരണകക്ഷി എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്, കൊണ്ടുപോകാന്‍ ആഢംബര ബസുകള്‍

  • 27th August 2022
  • 0 Comments

ഝാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി നില്‍ക്കെ ഭരണകക്ഷി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ഹേമന്ത് സോറന്‍. ക്വാറി ലൈസന്‍സ് കേസില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത നിലനില്‍ക്കെയാണ് നീക്കം. ഹേമന്ത് സോറന്റെ വസതിയില്‍ രാവിലെ 11ന് എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ലഗേജുകളുമായാണ് എം.എല്‍.എമാര്‍ യോഗത്തിനെത്തിയത്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഡല്‍ഹിയിലും കുതിരക്കച്ചവടത്തിന് ശ്രമിച്ച ബി.ജെ.പിയുടെ നീക്കം ജാര്‍ഖണ്ഡിലും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് സോറന്റെ തീരുമാനം. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 30 കി.മീ അകലെയുള്ള ഖുന്തിയിലേക്കാണ് മൂന്നു […]

National News

കുതിര കച്ചവടത്തിനുള്ള സാധ്യത; രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നു

രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റാനൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി. കുതിര കച്ചവടത്തിനും ക്രോസ് വോട്ടിംഗിനുമുള്ള സാദ്ധ്യതകള്‍ മുന്നില്‍ കണ്ടാണ് എംഎല്‍എമാരെ ധൃതി പിടിച്ച് മാറ്റുന്നത്. നിലവില്‍ ഭൂരിഭാഗം എംഎല്‍എമാരും ഉദയ്പൂരിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് ക്യാമ്പിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കുന്ന ഒരു രാജ്യസഭാ സീറ്റ് മുതിര്‍ന്ന നേതാവ് അജയ് മാക്കന് നല്‍കിയതില്‍ എം എല്‍ എ മാര്‍ അതൃപ്തരാണ്. ഇതോടെയാണ് സംസ്ഥാനത്ത് കുതിരകച്ചവടത്തിന് സാധ്യത തെളിഞ്ഞത്. കോണ്‍ഗ്രസിലെ ചില […]

information

കൊറോണ പ്രതിരോധം- ഹോട്ടല്‍/ഹോംസ്റ്റേ/റിസോര്‍ട്ട് ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടത്

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോട്ടല്‍,ഹോംസ്റ്റേ,റിസോര്‍ട്ട് എന്നിവിടങ്ങളിലെ ജീവനക്കാര്‍ കൈക്കൊള്ളേണ്ട  മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.  അതിഥികളുമായി ഇടപെഴകുമ്പോള്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണം. വ്യക്തികളുടെ മുറികള്‍, ടോയ്ലറ്റുകള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. മുറികള്‍ വൃത്തിയാക്കാന്‍ ബ്ലീച്ച് സൊലൂഷനോ ഫീനോളോ ഉപയോഗിക്കുക.  മാസ്‌കുകള്‍ ധരിക്കുകയും സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകണം. അതിഥികള്‍ ഒഴിയുന്ന സമയത്ത് മുറിയിലെ എ.സി ഓഫ് ചെയ്ത് ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പ് വരുത്തണം.  രോഗലക്ഷണങ്ങളുളള […]

error: Protected Content !!