Kerala News

ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചു; അതിരൂപതയില്‍ താല്‍ക്കാലികമായി അഡ്മിനിസ്ട്രേറ്റീവ് ഭരണം

  • 26th July 2022
  • 0 Comments

എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു. രാജിക്കത്ത് വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറി. ഇതോടെ എറണാകുളം -അങ്കമാലി അതിരൂപതയില്‍ താല്‍ക്കാലികമായി അഡ്മിനിസ്ട്രേറ്റീവ് ഭരണമാകും ഉണ്ടാകുക. സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലിയാണ് ചൊവ്വാഴ്ച കൊച്ചിയിലെത്തി അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തേ നല്‍കിയ നിര്‍ദേശമനുസരിച്ച് രാജിവെക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടതായും അതുപ്രകാരമാണ് മാര്‍ ആന്റണി കരിയില്‍ രാജി വെച്ചതെന്നുമാണ് […]

Kerala National

യോഗിക്ക് തിരിച്ചടി; ദളിത് ആയതിനാല്‍ അപമാനം സഹിക്കാന്‍ വയ്യ, യു.പിയില്‍ ഒരു മന്ത്രി രാജിവെച്ചു

  • 20th July 2022
  • 0 Comments

ദളിതനായതിനാല്‍ തന്നെ മാറ്റിനിര്‍ത്തിയതെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആണ് മന്ത്രി രാജികത്ത് അയച്ചത്. 100 ദിവസമായി തനിക്ക് ഒരു ജോലിയും നല്‍കിയിട്ടില്ലെന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ ദിനേശ് ഖാതിക് പറയുന്നു. ഇതു വല്ലാതെ വേദനിപ്പിച്ചു. അതിനാലാണ് രാജിവയ്ക്കുന്നതെന്നും വകുപ്പുതല സ്ഥലം മാറ്റത്തില്‍ ക്രമക്കേടുണ്ടെന്നും കത്തില്‍ പറയുന്നു. ”ദലിതനായതിനാല്‍ എനിക്ക് ഒരു പ്രാധാന്യവും നല്‍കിയില്ല. മന്ത്രി എന്ന നിലയില്‍ അധികാരമില്ല. എന്നെ ഒരു യോഗത്തിനും […]

Kerala News

എന്തിന് രാജിവെക്കണം? എല്ലാം ഇന്നലെ പറഞ്ഞതല്ലേ, വിവാദത്തില്‍ പ്രതികരണവുമായി സജി ചെറിയാന്‍

ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ രാജി വയ്ക്കാനില്ലെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാന്‍. മന്ത്രി തല്‍ക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ. കേസ് കോടതിയില്‍ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. രാജിവെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്നും എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. വിവാദത്തില്‍ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നിയമസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നലെ മുഖ്യമന്ത്രിയും പാര്‍ട്ടി […]

Kerala News

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രി രാജിവെക്കണം, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം, ഇന്ന് കരിദിനം

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തും. വൈകിട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ […]

National News

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ രാജി വെച്ചു

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ബ്രിജേഷ് ഉടന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് ബ്രിജേഷ് കലപ്പയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ് വിടുന്നതായി കലപ്പ അറിയിച്ചത്. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടമായെന്നും 1997 മുതലുള്ള ബന്ധം അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. ‘2013-ലെ യുപിഎ കാലം മുതല്‍ ഹിന്ദി, ഇംഗ്ലീഷ്, […]

National News

കോണ്‍ഗ്രസിന് തിരിച്ചടി; ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

ഗുജറാത്ത് കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി കൊണ്ട് പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹാര്‍ദ്ദിക് പട്ടേലിന്റെ രാജി. ഗുജറാത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പാര്‍ട്ടി ഉള്‍പ്പോര് രൂക്ഷമായിരിക്കെയാണ് ഹാര്‍ദിക്കിന്റെ നിര്‍ണായക തീരുമാനം. ട്വിറ്ററിലൂടെയാണ് തന്റെ രാജി പ്രഖ്യാപനം അദ്ദേഹം അറിയിച്ചത്. ‘കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാന്‍ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവര്‍ത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ […]

National News

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് രാജിവച്ചു

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് രാജിവച്ചു. ഗവർണർക്ക് രാജി കത്ത് സമർപ്പിച്ചതായി ബിപ്ലബ് കുമാർ ദേവ് അറിയിച്ചു. ഇന്ന് അഗർത്തലയിൽ വെച്ച് ചേരുന്ന യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. 2018 ൽ 25 വർഷം നീണ്ട ഇടത് ഭരണം ആട്ടി മറിച്ചുകൊണ്ടാണ് ബിപ്ലബ് കുമാർ ദേവ് ത്രിപുരയിൽ അധികാരത്തിലെത്തുന്നത്. കേന്ദ്ര നേതൃത്വത്തിന് വേണ്ടപ്പെട്ടവനായിരുന്നെങ്കിലും സംസ്ഥാന നേതാക്കളുമായി അദ്ദേഹത്തിന്റെ ബന്ധം കലുഷിതമായിരുന്നു. ഇതിന്റെ ബാക്കിപത്രമായാണ് ത്രുപരയിൽ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കി ബിപ്ലബ് രാജിവച്ച് […]

Entertainment News

‘ഓസ്കര്‍ വേദിയിലെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തത്’;അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ല,രാജി വെച്ച് വില്‍ സ്മിത്ത്

  • 2nd April 2022
  • 0 Comments

അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആന്‍റ് ആര്‍ട്ടില്‍ നിന്ന് രാജിവെച്ച് നടന്‍ വില്‍ സ്മിത്ത്.ഓസ്കര്‍ വേദിയില്‍ അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഏപ്രിൽ 18ന് യോഗം ചേരാനിരിക്കേയാണ് രാജി. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ല. ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും മാപ്പര്‍ഹിക്കാത്തതുമായിരുന്നു. അക്കാദമി നല്‍കുന്ന ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും സ്മിത്ത് അറിയിച്ചു. ഭാര്യ ജെയ്‍ഡ പിന്‍കറ്റിന്‍റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ […]

error: Protected Content !!