പിന്നോക്ക സംവരണം 76 ശതമാനമാക്കി ഉയർത്തി ഛത്തീസ്ഗഢ് സർക്കാർ
റായ്പൂർ: തൊഴിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്കക്കാർക്ക് 76 ശതമാനം സംവരണം ഏർപ്പെടുത്തുന്ന രണ്ട് ബില്ലുകൾ ഏകകണ്‌ഠേന പാസാക്കി ഛത്തീസ്ഗഢ് സർക്കാർ. ഗവർണർ ഒപ്പിട്ടാൽ ബില്ല് നിയമമായി പ്രാബല്യത്തിൽ വരും. പട്ടികവർഗം 32 ശതമാനം, പട്ടിക ജാതി 13 ശതമാനം, ഒബിസി 27 ശതമാനം, ഒരു ക്വാട്ടയിലും ഉൾപ്പെടാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് വിഭാഗക്കാർക്ക് നാല് ശതമാനം എന്നിങ്ങനെയാണ് സംവരണം. ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ബില്ലുകൾ അംഗീകരിച്ചത്. പ്രത്യേക നിയമഭാ സമ്മേളനം വിളിച്ചാണ് രണ്ട് […]