മണ്ണിടിഞ്ഞ് അപകടത്തില്‍ പെട്ട അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
കോട്ടയത്ത് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍ പെട്ട അതിഥി തൊഴിലാളി സുശാന്തിന്റെ ജീവന്‍ രക്ഷിച്ച എല്ലാവരേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സുഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോയപ്പോൾ നിമിഷ നേരത്തിനുള്ളിൽ തല ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് ശ്വാസതടസം നേരിടുന്നത് ഒഴിവാക്കുകയും, പിന്നീട് മണ്ണിടിഞ്ഞ് വീഴാതിരിക്കാൻ മുകൾഭാഗത്ത് കവചം തീർത്ത് രക്ഷാപ്രവർത്തനം നടത്തുകയും ചെയ്ത ഫയർഫോഴ്‌സിനും പൊലീസിനും ഒപ്പം നിന്ന നാട്ടുകാർക്കും സ്നേഹപൂർവം അഭിനന്ദനം അറിയിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ് കോട്ടയം മറിയപ്പള്ളി കാവനാൽകടവിൽ മണ്ണിടിഞ്ഞു […]
