National News

ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് തെലങ്കാന സർക്കാർ;റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല,പതാക ഉയർത്തി ഗവർണർ

  • 26th January 2023
  • 0 Comments

പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ.തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും . സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ ഇത്തവണയും സർക്കാർ പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി.ചീഫ് സെക്രട്ടറി എ.ശാന്തികുമാരി, ഡിജിപി അഞ്ജനി കുമാർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. ചടങ്ങിൽ ‘നാട്ടു നാട്ടു’ ഗാനത്തിന്റെ സംഗീതസംവിധായകൻ എം.എം.കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും ആദരിച്ചു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും (കെസിആർ) മറ്റു മന്ത്രിമാരും […]

National

74-ാം റിപ്പബ്ലിക് ദിനം; സ്ത്രീ ശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ

  • 26th January 2023
  • 0 Comments

ന്യൂഡൽഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ സ്ത്രീ ശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ. ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്നതിനെ കേന്ദ്രപ്രമേയമാക്കി ഉരുവിന്റെ മാതൃകയിലാണ് ടാബ്ലോ തയാറാക്കി ഇരിക്കുന്നത്. ബേപ്പൂർ റാണി എന്ന പേരിലാണ് ടാബ്ലോ ഘോഷയാത്രയിൽ എത്തുക. ദേവഘട്ടിലെ ബാബധാം ക്ഷേത്ര മാതൃകയ്ക്ക് മുന്നിൽ ബിർസ മുണ്ടയുടെ പ്രതിമയാണ് ഝാർഖണ്ഡ് അവതരിപ്പിക്കുക. ‘പൈക’ എന്ന പരമ്പരാഗത നൃത്തവും ആദിവാസി കലാരൂപമായ സൊഹ്റായിയും ഇതിന്റെ അകമ്പടിയാകും. ഭഗവാൻ കൃഷ്ണന്റെ ഗീതാദർശനവും വിശ്വരൂപവുമാണ് ഹരിയാനയുടെ ടാബ്ലോ. ശക്തിപീഠങ്ങളും […]

Kerala News

സ്വതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഒന്നിച്ച് മുന്നേറാം;റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

  • 26th January 2023
  • 0 Comments

രാജ്യം എഴുപത്തിനാലാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന വേളയിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരം അര്‍പ്പിച്ചതോടെയാണ് രാജ്യത്തിന്റെ 74–ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു തുടക്കമായത്. സ്വാതന്ത്രത്തിന്റെ 75–ാം വർഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതെന്നും സ്വതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ഇൗജിപ്ത് പ്രസിഡന്‍റ് അബ്ദല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണ മുഖ്യാതിഥി. കര, നാവിക, വ്യോമ സേനകളും വിവിധ അർധസൈനിക വിഭാഗവും എൻഎസ്എസ്, എൻസിസി വിഭാഗങ്ങളും കർത്തവ്യപഥിലൂടെയുള്ള […]

National News

കേന്ദ്രം വെട്ടിയ തമിഴ്നാടിന്റെ ടാബ്ലോ ചെന്നൈയിൽ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചു

  • 26th January 2022
  • 0 Comments

ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ഉൾപ്പെടുത്താത്ത തമിഴ്നാടിന്റെ ടാബ്ലോ ചെന്നൈയിൽ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചു.ഝാന്‍സി റാണിക്കും മുന്‍പ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ.ചിദമ്പരനാര്‍, സാമൂഹിക പരിഷ്കര്‍ത്താവ് ഭാരതിയാര്‍ എന്നിവരുള്‍പ്പെട്ട നിശ്ചലദൃശ്യമായിരുന്നു തമിഴ്നാട് ഇത്തവണ ഡല്‍ഹിയില്‍ അവതരിപ്പിക്കാനിരുന്നത്.ചെന്നൈ മറീന കടല്‍ക്കരയിലെ സംസ്ഥാനതല ആഘോഷത്തിലാണ് നിശ്ചലദൃശ്യം ഇടം പിടിച്ചത്. ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്നു നിശ്ചലദൃശ്യം ഒഴിവാക്കിയതു വഴി തമിഴരെ കേന്ദ്ര […]

Kerala News

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം;സംസ്ഥാനത്തും ആഘോഷങ്ങള്‍,

  • 26th January 2022
  • 0 Comments

കനത്തസുരക്ഷയിൽ രാജ്യം ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു., തിരുവനന്തപുരത്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.ആശംസകൾ നേർന്നത്ത് മലയാളത്തിലായിരുന്നു. ജില്ലയിൽ വിവിധ മന്ത്രിമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കൊവിഡ് സാഹചര്യത്തിൽ കാണികൾക്ക് കർശന നിയന്ത്രണം ഏർപെടുത്തിയാണ് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാലായിരുന്നു മുഖ്യാതിഥി. റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് ഗവര്‍ണറുടെ അഭിനന്ദനം. […]

National News

നിശ്ചലദൃശ്യ വിവാദം; ഡിസൈനിന്റെ അപാകത ഫ്‌ളോട്ട് തള്ളിയതില്‍ രാഷ്ട്രീയമില്ല

  • 20th January 2022
  • 0 Comments

2022-ലെ റിപ്പബ്ലിക് ദിന നിശ്ചലദൃശ്യ വിവാദത്തിൽ കേരളത്തിന് മറുപടി നൽകി കേന്ദ്ര സർക്കാർ. കേരളം നല്‍കിയ ഫ്‌ലോട്ട് മാതൃക തള്ളിയതില്‍ രാഷ്ട്രീയമില്ല ഡിസൈനിന്റെ അപാകത മൂലമാണെന്നും രാജ്പഥിന് അനുയോജ്യമായ നിറമായിരുന്നില്ലെന്നും കേന്ദ്രം മറുപടിയിൽ പറയുന്നു. നിശ്ചല ദ്യശ്യം തള്ളിയതിൽ രാഷ്ട്രീയമില്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു.ഫ്‌ളോട്ടില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും വ്യക്തതയില്ലാതെ വന്നപ്പോഴാണ് മാതൃക അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചത് ലോകത്തെ ഏറ്റവും വലിയ പക്ഷിശിൽപം എന്നു വിശേഷിക്കപ്പെടുന്ന കൊല്ലം ചടയമംഗലത്തെ ‘ജടായുപ്പാറ’ പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് ഇത്തവണ അനുമതിക്കായി […]

പരേഡില്‍ ബ്രഹ്‌മോസ് റജിമെന്റിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പാ

  • 26th January 2021
  • 0 Comments

രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ 861 ബ്രഹ്‌മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളം ‘സ്വാമിയേ ശരണമയ്യപ്പാ’ മന്ത്രം. ഭാരത് മാതാ കി ജയ്, ദുര്‍ഗ മാത് കി ജയ് എന്നിവ യുദ്ധകാഹളമായി മുഴക്കാറുണ്ട്. ഇതിനൊപ്പമാണ് സ്വാമിയേ ശരണമയ്യപ്പ കൂടി ചേര്‍ത്തിരിക്കുന്നത്.കഴിഞ്ഞ ജനുവരി 15ന് ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്‌മോസ് സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. മധ്യദൂര സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് ഉപയോഗിക്കാന്‍ അനുമതി കിട്ടിയ ആദ്യത്തെ സൈനിക സംഘമാണ് 861 മിസൈല്‍ റജിമെന്റ്. ഓപറേഷന്‍ മേഘദൂത്, ഓപറേഷന്‍ വിജയ്, […]

രാജ്യം 72-ാമത് റിപബ്ലിക്ക് ദിനത്തില്‍;കര്‍ഷക റാലിയില്‍ മൂന്ന് ലക്ഷം ട്രാക്ടറുകള്‍ ഡൽഹിയിൽ

  • 26th January 2021
  • 0 Comments

രാജ്യം എഴുപത്തിരണ്ടാമത് റിപബ്ലിക്ക് ദിനം ആഘോഷിക്കവേ രാജ്യ തലസ്ഥാനത്ത് സമരത്തിലിരിക്കുന്ന കര്‍ഷകരും ട്രാക്ടര്‍ റാലിക്കായി സജ്ജമായിക്കഴിഞ്ഞു. ഇന്ന് നടക്കുന്ന ട്രാക്ടര്‍ റാലിക്ക് പിന്നാലെ ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിംഗുവില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് കര്‍ഷകര്‍ നീക്കിയത്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് […]

National News

ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷകര്‍ ഡല്‍ഹി പൊലീസിന് കൈമാറി; റാലി നടക്കുക റിപ്പബ്ലിക് ദിനത്തില്‍

  • 24th January 2021
  • 0 Comments

റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷക സംഘടനകള്‍ ഡല്‍ഹി പൊലീസിന് കൈമാറി. അഞ്ച് അതിര്‍ത്തികളിലൂടെയാവും ഡല്‍ഹിയിലേക്ക് ട്രാക്ടറുകള്‍ പ്രവേശിക്കുക. ഡല്‍ഹിയെ ചുറ്റി നൂറ് കിലോമീറ്ററില്‍ അധികം നീളത്തില്‍ ട്രാക്ടറുകള്‍ അണിനിരക്കും. ഡല്‍ഹി പൊലീസ് വൈകിട്ട് നാല് മുപ്പതിന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ട്രാക്ടര്‍ റാലിക്കായി നല്‍കിയിരിക്കുന്ന റൂട്ട്മാപ്പിന് അനുമതി നല്‍കുമോയെന്ന കാര്യം അപ്പോള്‍ പൊലീസ് അറിയിച്ചേക്കും. അതേസമയം, കര്‍ഷക മരണങ്ങള്‍ 150 കടന്നു. അതിശൈത്യം കാരണം ഒരു കര്‍ഷകന്‍ കൂടി ഇന്ന് മരിച്ചു. റിപ്പബ്ലിക് […]

റിപബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക്​​ ട്രാക്​ടർ പരേഡ്​ നടത്താൻ ഒരുങ്ങി കർഷകർ

  • 2nd January 2021
  • 0 Comments

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുൾപ്പടെയുള്ള കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക്​​ ട്രാക്​ടർ പരേഡ്​ നടത്തുമെന്ന്​ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ. തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാറുമായി ചർച്ച നടക്കാനുള്ളത്. ജനുവരി അഞ്ചിന്​ സുപ്രീംകോടതി കേസ്​ പരിഗണിക്കുന്നുണ്ട്​. എന്നിട്ടും കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ജനുവരി ആറിന്​ കുണ്ഡലി-മനേസർ-പാൽവാർ എകസ്​പ്രസ്​ ഹൈവേയിൽ ട്രാക്​ടർ റാലി നടത്തുമെന്ന്​ കർഷകർ അറിയിച്ചു.ജനുവരി 23ന്​ സുഭാഷ്​ ചന്ദ്രബോസിന്‍റെ ജന്മദിനത്തിൽ ഗവർണറുടെ വീടിന്​ മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ജനുവരി 26ന്​ ഡൽഹി ലക്ഷ്യമാക്കി വൻ […]

error: Protected Content !!