National News

12,000 രൂപയില്‍ താഴെയുള്ള ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

  • 9th August 2022
  • 0 Comments

12,000 രൂപയില്‍ താഴെ വില വരുന്ന ചൈനീസ് ഫോണുകള്‍ ഇന്ത്യ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അസ്ഥിരമായ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വേകാനാണ് 150 ഡോളറില്‍ താഴെ വില വരുന്ന ഇന്ത്യന്‍ ഫോണുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മൂന്നിലൊന്നും 12,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകളാണ്. ഇതില്‍ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ്. ഷാവോമി, റിയല്‍മീ, ട്രാന്‍ഷന്‍ തുടങ്ങിയ ബ്രാന്‍ഡ്കളെയാകും ഈ നടപടി ഗുരുതരമായി ബാധിക്കുക. തദ്ദേശ ബ്രാന്‍ഡുകള്‍ക്ക് അവസരം […]

Kerala News

ആശങ്ക അകലുന്നു, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സ് തീവ്ര വ്യാപനശേഷിയില്ലാത്തത്; പരിശോധന ഫലം

  • 30th July 2022
  • 0 Comments

സംസ്ഥാനത്തെ മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിറ്റിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയിലാണ് വ്യാപനശേഷി കുറവുള്ളതാണെന്ന് വ്യക്തമായത്. എ2 വൈറസുകളാണ് മങ്കിപോക്‌സിന് കാരണമെന്നാണ് ജിനോം സ്വീകന്‍സ് പഠനത്തില്‍ നിന്ന് വ്യക്തമായത്. എ.2 വകഭേദത്തിന് വ്യാപനശേഷി കുറവാണ്. ലോകമെമ്പാടുമുള്ള ഭൂരിഭാഗം ജീനോമുകളും ബി.1 വകഭേദത്തില്‍പ്പെട്ടതാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി, കേരളത്തില്‍ രോഗികളില്‍ നിന്നുള്ള ജീനോം സീക്വന്‍സിങ് […]

Entertainment News

നയന്‍താര, വിഘ്നേഷ് വിവാഹം സ്ട്രീം ചെയ്യും, റിപ്പോര്‍ട്ടുകള്‍ വാസ്തവമല്ലെന്ന് നെറ്റ്ഫ്ലിക്സ്

  • 21st July 2022
  • 0 Comments

നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹം ചിത്രീകരിക്കുന്ന ഡോക്യുമെന്ററി സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്. നയന്‍താരയ്ക്കും വിഗ്നേഷ് ശിവനും നോട്ടീസ് അയച്ചുവെന്നത് അവാസ്തവമാണെന്നും നെറ്റ്ഫ്‌ളിക്സ് ഇന്ത്യ വ്യക്തമാക്കി. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. ഇപ്പോള്‍ ഡോക്യുമെന്ററിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് പ്രഖ്യാപനം. സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്‍മാറിയെന്നും നയന്‍താരയ്ക്ക് നോട്ടീസ് അയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് വാസ്തവമല്ലെന്നാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഹെഡ് ടാന്യ ബാമി വ്യക്തമാക്കിയിരുന്നു. ‘തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്റുകള്‍ […]

Kerala News

വ്യക്തത വേണം, കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പിഡബ്ലുഡി വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരിച്ചയച്ച് മുഹമ്മദ് റിയാസ്

  • 10th June 2022
  • 0 Comments

കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണ സംഭവത്തില്‍ പൊതുമരാമത്ത് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തിരിച്ചയച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കൂടുതല്‍ വ്യക്തത തേടിയാണ് റിപ്പോര്‍ട്ട് മടക്കിയത്. യന്ത്ര തകരാറോ , മാനുഷിക പിഴവോ ആണ് പാലം തകരാന്‍ കാരണമെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇത് തിരിച്ചയച്ചത്. യന്ത്രത്തകരാറാണോ മാനുഷിക പിഴവാണോ പാലം തകരാന്‍ കാരണമെന്ന് കൃത്യമായി പറയണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. മാനുഷിക പിഴവാണെങ്കില്‍ […]

Kerala News

പേരൂർക്കട ദത്ത് വിവാദം; കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞ് കൊണ്ട്; ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ട് പുറത്ത്

  • 25th November 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമയുടെ അറിവോട് കൂടിയാണെന്ന് ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരം കുഞ്ഞിനെ ഒഴിവാക്കിയെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറിൽ ചേർത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. കരാറിലെ ഒപ്പുകൾ അനുപമയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് അമ്മത്തൊട്ടിൽ വഴിയാണ്. തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തിയാണ് കരാറിൽ […]

Kerala News

സംസ്ഥാനത്ത് ശ്കതമായ മഴ തുടരും നിരവധി ജില്ലകളിൽ യെല്ലോ അലേർട്ട്

  • 14th September 2020
  • 0 Comments

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ സെപ്റ്റംബർ 19, 20 തീയതികളിൽ രണ്ടാം ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.രണ്ടാം ന്യൂനമർദ്ദം രൂപപ്പെട്ടാൽ ഇപ്പോഴത്തെ പ്രവചന പ്രകാരം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് ഇത് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ […]

Kerala News

വരും ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കോഴിക്കോട് ഉൾപ്പടെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

  • 6th September 2020
  • 0 Comments

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തെക്ക്-കിഴക്ക് അറബിക്കടലിലും , അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. 2020 സെപ്റ്റംബർ 6 : കൊല്ലം,ആലപ്പുഴ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് […]

Kerala

കാലവര്‍ഷം: വയനാട് ജില്ലയിൽ 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1247 കുടുംബങ്ങളിലെ 4288 പേര്‍

കാലവര്‍ഷത്തെ തുടര്‍ന്ന് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി തുറന്ന 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നത് 1247 കുടുംബങ്ങളിലെ 4288 പേര്‍. ഇവരില്‍ 2098 പുരുഷന്മാരും 2190 സ്ത്രീകളുമാണ് (ആകെ 1039 കുട്ടികള്‍). ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഒമ്പത് പേര്‍ ഭിന്നശേഷിക്കാരും ഒമ്പത് ഗര്‍ഭിണികളും 324 പേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്. 2330 പേര്‍ പട്ടിക വര്‍ഗക്കാരാണ്. മാനന്തവാടി താലൂക്കില്‍ 25 ക്യാമ്പുകളിലായി 441 കുടുംബങ്ങളിലെ 1517 പേരാണുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ 17 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലെ 689 പേരും […]

Kerala

കനത്ത മഴ തുടരുന്നു വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വയനാട്, കോഴിക്കോട് ജില്ലകളി ഇന്ന് റെഡ് അലേർട്ട്. പത്ത് വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ ജാഗ്രത നിർദേശം. പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തെക്കൻ ജില്ലകളിലെല്ലാം യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

Kerala

സംസ്ഥാനത്ത് ആഗസ്‌ത് 4വരെ ശക്തമായ മഴയ്ക്ക് സാധ്യത നാളെ 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്‌ത് 4വരെ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ ആഗസ്ത് 2: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. ആഗസ്ത് 3 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. […]

error: Protected Content !!