സെല്‍ഫ് സര്‍വീസ് റിപയര്‍ പ്രോഗാമുമായി ആപ്പിള്‍;ഐ ഫോണ്‍ ഇനി മുതല്‍ വീട്ടിലിരുന്ന് നന്നാക്കാം
ഐ ഫോണുകള്‍ വീട്ടിലിരുന്ന് നന്നാക്കുന്നതിനായി സെല്‍ഫ് സര്‍വീസ് റിപയര്‍ പ്രോഗാമുമായി ആപ്പിള്‍.ഇതോടെ ആപ്പിള്‍ ഉപകരണങ്ങള്‍, ഏറ്റവും പുതിയ ഐഫോണ്‍ എസ്ഇ 2022 വരെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ശരിയാക്കാം. അതിനുള്ള ടൂള്‍ കിറ്റ് ഇപ്പോള്‍ ഓർഡർ ചെയ്യാനും കഴിയും. പൊട്ടിയ സ്‌ക്രീന്‍, കേടായ ബാറ്ററി എന്നിവയുള്‍പ്പെടെ സ്വന്തമായി മാറ്റാന്‍ എല്ലാവിധ ടൂള്‍സും റിപ്പയര്‍ മാനുവലും ലഭ്യമാകും. 100 ശതമാനം ഒറിജിനലായ പാര്‍ട്‌സ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് ആപ്പിളിന്റെ പുതിയ പദ്ധതി. ഐഫോണ്‍ 13 ഡിസ്‌പ്ലേ ബണ്ടിൽ (ഡിസ്‌പ്ലേ, സ്ക്രൂ […]