60 വയസ് കഴിഞ്ഞ 97,612 പ്രവാസികളുടെ വിസ പുതുക്കാനാവില്ല
കുവൈത്ത് : കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള 97,612 പ്രവാസികളുടെ വിസ ഇനി പുതുക്കാനാവില്ല. പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഈ വിവരം. ഹയര്‍സെക്കണ്ടറിയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും വിദ്യാഭ്യാസ യോഗ്യതകള്‍ തീരെയില്ലാത്തവരുമാണ് ഇവരെന്ന് അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള ജനസംഖ്യാ അനുപാതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് നടപ്പാക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമാണിത്. 2021 ജനുവരി ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍വരും. […]