ചേലക്കരയിലെ തോല്‍വിയില്‍ ദുഃഖമുണ്ട്; മറുനാടന് നല്‍കിയ പിന്തുണയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്
ചേലക്കരയിലെ തോല്‍വിയില്‍ വ്യക്തിപരമായി അതിയായ ദുഃഖമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന രമ്യ ഹരിദാസ്. യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ ആഗ്രഹിച്ച വിജയത്തിലേക്ക് എത്തിക്കാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശയുമുണ്ട്.പക്ഷേ അതിജീവിച്ചല്ലേ പറ്റൂ.ഇതൊരു ജനാധിപത്യരാജ്യമല്ലേയെന്നും രമ്യ ഹരിദാസ്. ഈ തെരഞ്ഞെടുപ്പുമായും അല്ലാതെയും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ കൂടി മറുപടി പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പ്രയാസം രമ്യ ഹരിദാസ് പങ്കുവെക്കുന്നത്. ഈ കുറിപ്പിലൂടെയാണ് മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് മുന്‍പ് നല്‍കിയ പിന്തുണയില്‍ നിര്‍വ്യാജം രമ്യ ഹരിദാസ് ഖേദം പ്രകടിപ്പിക്കുന്നത്. കുറിപ്പ് പൂര്‍ണരൂപത്തില്‍ […]
