ബി.ജെ.പി എം.എല്‍.എ ടി രാജാസിംഗിന്റെ വിദ്വേഷ പ്രസ്താവന ഫേസ്ബുക്ക് നീക്കം ചെയ്തു
ന്യൂദല്‍ഹി: ബി.ജെ.പി എം.എല്‍.എ ടി രാജാസിംഗിന്റെ വിദ്വേഷ പ്രസ്താവന ഫേസ്ബുക്ക് നീക്കം ചെയ്തു. അദ്ദേഹത്തിന്റെ പ്രസ്താവന ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കെതിരാണെന്ന് കാണിച്ചാണ് നടപടി. ഫേസ്ബുക്ക് ഇന്ത്യ ഭരണകക്ഷിയായ ബി.ജെ.പിയോട് അനുഭാവം കാണിക്കുവെന്ന വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഇന്ത്യാ മേധാവിയോട് ഐ.ടി സമിതി ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ‘ഫേസ്ബുക്കില്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും അതില്‍ ഏര്‍പ്പെടുന്നതും ഞങ്ങളുടെ നയം ലംഘിക്കുന്ന നടപടിയായതിനാല്‍ ഞങ്ങള്‍ ടി. രാജാ സിംഗിനെ ഫേസ്ബുക്കില്‍ നിന്നും വിലക്കുന്നു,’ ഫേസ്ബുക്ക് വക്താവ് അറിയിച്ചു.