വര്‍ഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവര്‍ത്തികള്‍ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാന്‍ പറ്റില്ല; രമേശ് ചെന്നിത്തല
തിരുവനന്തപുരം: വര്‍ഗീയത ആളിക്കത്തിച്ചു കൊണ്ട് പാലക്കാട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയവും വിഷലിപ്തവുമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. എന്തൊക്കെ ചെയ്താലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉജ്ജ്വല വിജയത്തെ തടയാന്‍ സിപിഎമ്മിനൊ ബിജെപി ക്കോ ആവില്ല. സിപിഎമ്മിനെ പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്തത്ര തരംതാണ നടപടികളാണ് അവര്‍ എടുത്തു കൊണ്ടിരിക്കുന്നത്. ഇതൊന്നും കൊണ്ട് പാലക്കാട് യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ആവില്ല. രണ്ട് പത്രങ്ങളില്‍ വിഷലിപ്തമായ പരസ്യം നല്‍കി […]