Kerala News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ആറ് വർഷത്തിനുള്ളിൽ 6 ലക്ഷം പേർക്ക് ചികിത്സാ സഹായം

  • 16th March 2022
  • 0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴി 2016 മെയ് മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ ഏകദേശം 6 ലക്ഷം (5,97,868) പേർക്ക് ചികിത്സാ സഹായം നൽകി. 1106.44 കോടി രൂപയാണ് അതിനായി അനുവദിച്ചത്. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2021 മെയ് മുതൽ 2022 ജനുവരി വരെ മാത്രം 235.83 കോടി രൂപ ചികിത്സാ സഹായമായി നൽകിക്കഴിഞ്ഞു. സർക്കാരിന്റെ പ്രഖ്യാപിത നയമായ പൊതുആരോഗ്യമേഖലയുടെ ശാക്തീകരണവും അർഹരായവർക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തലും മികച്ച രീതിയിൽ പ്രവർത്തനം തുടരുകയാണ്. […]

error: Protected Content !!