ജിയോയുടെ 5ജി സേവനങ്ങൾ ദീപാവലി മുതൽ;രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം,2023ൽ ഇന്ത്യയിൽ എല്ലായിടത്തും
റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ദീപാവലി മുതൽ ലഭ്യമായിത്തുടങ്ങുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. 2023 ഡിസംബറോടെ ഇന്ത്യയിലെ എല്ലായിടത്തും 5ജി സേവനങ്ങൾ എത്തുമെന്നും ജിയോ പറഞ്ഞു. ഗൂഗിളുമായി കൈകോർത്ത് ജിയോ 5ജി ഫോണുകൾ പുറത്തിറക്കാനും പദ്ധതിയുണ്ട്. അടുത്ത വർഷം ഈ ഫോണുകൾ പുറത്തിറങ്ങുമെന്നും ജിയോ അറിയിച്ചു.രാജ്യത്തൊട്ടാകെ 5ജി ലഭ്യമാക്കാന്‍ രണ്ടു ലക്ഷം കോടി രൂപ നിക്ഷേപിക്കും. മെറ്റ, ഗൂഗിള്‍, മൈക്രോ സോഫ്റ്റ്, എറിക്‌സണ്‍, നോക്കിയ, […]
