മക്കള്‍ തലപ്പത്തേയ്ക്ക്;റിലയൻസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് നിത അംബാനി ഒഴിവായി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒഴിവായി. പകരം ഇരുവരുടെയും മക്കളായ ഇഷ അംബാനി, ആകാഷ്, ആനന്ദ് എന്നിവരെ ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് നിത അംബാനി നല്‍കിയ രാജി ഡയറക്ടേഴ്‌സ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ സ്ഥിരം ക്ഷണിതാവ് എന്ന നിലയില്‍ നിത അംബാനിക്ക് ബോര്‍ഡ് യോഗങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കാം. നിലവില്‍ മുകേഷ് അംബാനിയുടെ മൂന്ന് മക്കളും റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിര്‍ണായക പദവികള്‍ വഹിച്ച് […]




