Entertainment News

മൂന്ന് വർഷത്തിന് ശേഷം വീണ്ടും ദിലീപ്; വോയിസ് ഓഫ് സത്യനാഥൻ നാളെ പ്രദർശനത്തിനെത്തും

  • 27th July 2023
  • 0 Comments

ജനപ്രിയ നായകൻ ദിലീപ് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം നായകനായി എത്തുന്ന വോയിസ് ഓഫ് സത്യനാഥൻ നാളെ പ്രദർശനത്തിനെത്തും.ചിരിയും കളിയും കാര്യവുമായി എത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്‌ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ റാഫിയാണ്.ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ സംയുക്തമായാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.ചിത്രം റിലീസ് ചെയ്യുന്നത് ആൻ മെഗാ മീഡിയയാണ്. ദിലീപ്, ജോജു ജോർജ്, […]

Entertainment News

പ്രധാന കഥാപാത്രങ്ങളെല്ലാം നായ്ക്കൾ; വാലാട്ടി മെയ് അഞ്ച് മുതൽ

  • 26th March 2023
  • 0 Comments

നായ്ക്കൾ പ്രധാന കഥാപാത്രങ്ങളാകുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് അഞ്ച് മുതൽ ചിത്രം പ്രദർശനത്തിനെത്തും. ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ചിത്രം രചനയും സംവിധാനവും നിർവഹിക്കുന്നത് ദേവനാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ സിനിമയാണ് വാലാട്ടി. ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോഡ് വീലര്‍, നാടന്‍ നായ ഇനങ്ങളിൽ പെട്ട നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടോമി, അമലു, കരിദാസ്, ബ്രൂണോ എന്നിങ്ങനെയാണ് ചിത്രത്തിൽ ഇവരുടെ […]

Entertainment

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം പ്രേക്ഷകരുടെ മുൻപിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

  • 28th December 2022
  • 0 Comments

തെന്നിന്ത്യൻ സിനിമ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മണിരത്നത്തിൻറെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 2022ലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ പൊന്നിയൻ സെൽവൻറെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. പാണ്ഡ്യ യോദ്ധാക്കളുടെ പിടിയിൽ അകപ്പെട്ട അരുൾമൊഴി വർമ്മനും വന്തിയതേവനും കടലിൽ വീഴുന്നിടത്താണ് സിനിമയുടെ ആദ്യ ഭാഗം അവസാനിക്കുന്നത്. ഇവർക്ക് പിന്നീട് എന്ത് സംഭവിക്കുമെന്നും ചോളസാമ്രാജ്യം അഭിമൂഖീകരിച്ചിരിക്കുന്ന പ്രശ്നങ്ങളെ അവർ എങ്ങനെ നേരിടും തുടങ്ങിയുള്ള പ്രേക്ഷകരുടെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം രണ്ടാം […]

Entertainment News

സാഹസിക അനുഭവത്തിനായി തയ്യാറാകുക, ചോളർ വരുന്നു; ‘പൊന്നിയിൻ സെൽവൻ’ സെപ്റ്റംബർ 30ന്

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിലെത്തും.ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ.നേരത്തെ ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ‘ചോളർ വരുന്നു’ എന്ന ടൈറ്റിലോട് കൂടിയുള്ള മോഷൻ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ‘ശ്രദ്ധിക്കുക, ഒരു സാഹസിക അനുഭവത്തിനായി തയ്യാറാകുക, ചോളർ വരുന്നു’ എന്നാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്‌ഷൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.ഇന്ത്യയിലെ […]

Entertainment News

നിയമപരമായ കാരണങ്ങൾ;തുറമുഖം റിലീസ് വീണ്ടും മാറ്റി,നിരാശയോടെ ആരാധകർ

രാജീവ് രവി ചിത്രം തുറമുഖത്തിന്റെ റിലീസ് വീണ്ടും മാറ്റി.ചില നിയമപരമായ കാരണങ്ങളാൽ സിനിമയുടെ റിലീസ് ഒരാഴ്ച്ചത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ അറിയിക്കുന്നു. ജൂൺ 10നായിരിക്കും ചിത്രം റിലീസ് ചെയ്യുക. അണിയറപ്രവർത്തകരുടെ പ്രസ്താവന അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ “തുറമുഖ”ത്തിന്റെ റിലീസ് വീണ്ടും ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കേണ്ടി വന്നിരിക്കുന്നു. കോവിഡും സാമ്പത്തിക കുടുക്കുകളും തിയറ്റർ അടച്ചിടലും ചലച്ചിത്ര വ്യവസായത്തിൽ വന്ന മാറ്റങ്ങളും ഒക്കെ കാരണം കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ പലതവണ ഉണ്ടായ ഈ മാറ്റിവെയ്ക്കലുകൾ, സഹൃദയരായ ആസ്വാദകരെയും തിയറ്റർ പ്രവർത്തകരെയും […]

Entertainment News

അവതാറിന്റെ രണ്ടാം ഭാഗം ദി വേ ഓഫ് വാട്ടർ 2022 ഡിസംബർ 16ന് എത്തുമെന്ന് പുതിയ റിപ്പോർട്ട്

അന്യഗ്രഹ ജീവികളുടെ വിസ്മയലോകത്തേക്ക് പ്രേക്ഷകരെ എത്തിച്ച ജെയിംസ് കാമറൂൺ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം അവതാർ: ദി വേ ഓഫ് വാട്ടർ 2022 ഡിസംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിന് ശേഷം 13 വർഷങ്ങൾക്കിപ്പുറമാണ് രണ്ടാം ഭാഗം വരുന്നത്. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് തുറന്ന് പറയുകയാണ് ജേക്ക് സള്ളിയായി അഭിനയിച്ച സാം വർത്തിങ്ൺ. അവതാർ പുറത്തിറങ്ങിയ സമയത്ത് തനിക്ക് 30 വയസ്സായിരുന്നു, എന്നാൽ രണ്ടാം ഭാഗം ഇറങ്ങുമ്പോഴേക്കും താൻ 50തിലേക്ക് കടക്കും […]

Entertainment News

രാമനായി പ്രഭാസ്; ആദിപുരുഷ് 2023 ജനുവരി 12ന്

  • 1st March 2022
  • 0 Comments

പ്രഭാസ് നായകനായി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആദിപുരുഷ് 2023 ജനുവരി 12ന് റിലീസ് ചെയ്യും . ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും.‘രാമായണമാണ് ചിത്രത്തിന്റെ കഥയുടെ അടിസ്ഥാനം. 3ഡി ആക്ഷന്‍ ഡ്രാമയായി ആണ് സിനിമ പുറത്തിറങ്ങുന്നത്. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ലങ്കേഷ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൃതി സനോനാണ് സിനിമയിലെ നായിക. സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്‍തി തുടങ്ങിയവരും സിനിമയിൽ […]

Entertainment News

വിധിയും പ്രണയവും നേർക്കുനേർ; രാധേ ശ്യാം മാർച്ചിൽ പ്രദർശനത്തിനെത്തും

  • 2nd February 2022
  • 0 Comments

സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന പ്രണയ ചിത്രം രാധേ ശ്യാം മാര്‍ച്ച് 11ന് പ്രദർശനത്തിനെത്തും. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയുന്നത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൂജ ഹെ​ഗ്ഡേ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രേരണ എന്നാണ് പൂജയുടെ കഥാപാത്രത്തിന്റെ പേര്.സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ […]

Entertainment News

ബോക്‌സറായി വിജയ് ദേവെരകൊണ്ട; ലൈഗർ 2022 ആഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്

  • 16th December 2021
  • 0 Comments

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ലൈഗർ 2022 ആഗസ്റ്റ് 25ന് തീയേറ്ററുകളിലെത്തും. വിജയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് തീയതി അറിയിച്ചത്. ‘സമയമായി. ഒരു നീണ്ട യാത്ര വളരെ പ്രധാനപ്പെട്ട രണ്ട് തീയതികളിൽ അവസാനിക്കുന്നു! റെഡി ആയി ഇരുന്നുകൊള്ളൂ, വിജയ് ദേവെരകൊണ്ട ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ ട്രെയ്‌ലർ ഡിസംബർ 31ന് എത്തുമെന്നും അദ്ദേഹം അറിയിച്ചു. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ സിനിമയിൽ അതിഥി താരമായി എത്തുന്നുണ്ട് ബോക്‌സറായാണ് വിജയ് ദേവെരകൊണ്ട എത്തുന്ന ചിത്രം സവിധാനം ചെയ്യുന്നത് […]

Entertainment News

‘അജഗജാന്തരം’ ഡിസംബര്‍ 23ന് തിയേറ്ററിലേക്ക്

  • 22nd November 2021
  • 0 Comments

ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസുംഒരുമിക്കുന്ന ഏറ്റവും പുതിയ ആക്ഷന്‍ ചിത്രം ‘അജഗജാന്തരം’ ഡിസംബര്‍ 23ന് തിയെറ്ററുകളില്‍ റിലീസ് ചെയ്യും. 2 വര്‍ഷത്തോളമായി മലയാളികള്‍ക്ക് നഷ്ടമായ പൂരവും ഉത്സവമേളവും ചിത്രത്തിലൂടെ തിയേറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കൊവിഡിന് മുന്‍പുള്ള തിയേറ്ററുകളിലെ ഉത്സവാവേശം തിരിച്ചെത്തിക്കാനുള്ള ഒരുക്കത്തിലാണ് അജഗജാന്തരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് വലിയ പ്രാധാന്യമുള്ള ‘അജഗജാന്തരം’ ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ്. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ […]

error: Protected Content !!