റഹീമിന് തടവ് 20 വര്‍ഷം തന്നെ; കീഴ്‌കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് കീഴ്‌കോടതി വിധിച്ച 20 വര്‍ഷം തടവുശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതിയുടെ ഉത്തരവ്. കഴിഞ്ഞ മെയ് 26നാണ് 20 വര്‍ഷത്തെ തടവിന് വിധിച്ചുള്ള റിയാദ് ക്രിമിനല്‍ കോടതിയുടെ ഉത്തരവുണ്ടായത്. വിധിക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷ കൂട്ടണമെന്നായിരുന്നു ആവശ്യം. ബുധനാഴ്ച രാവിലെ 11ന് ചേര്‍ന്ന അപ്പീല്‍ കോടതി സിറ്റിങ് നിലവിലെ വിധി ശരിവെച്ചു. ജയിലില്‍ 19 വര്‍ഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് […]



