kerala Kerala

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരണം; പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം, നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം. റീല്‍സ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തെ തുടര്‍ന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണവും ഉണ്ടാകും. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫറാണ് റീല്‍സ് ചിത്രീകരണത്തിനായി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയത്. ജാസ്മിന്‍ […]

National

ബംഗളൂരുവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ 13ാം നിലയില്‍ നിന്ന് യുവതി വീണു മരിച്ചു

ബംഗളൂരു: ബെംഗളൂരുവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോയ യുവതി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 13ാം നിലയില്‍ നിന്ന് വീണു മരിച്ചു. ലിഫ്റ്റ് സ്ഥാപിക്കാനിരുന്ന സ്ഥലത്താണ് സ്ത്രീ വീണത്. ബുധനാഴ്ച രാത്രി ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലേക്ക് യുവതി പോയിരുന്നതായി പൊലീസ് പറഞ്ഞു. പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളതാണ് ഈ കെട്ടിടം. റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമെന്നാണ് മറ്റുള്ളവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മരിച്ച യുവതിയുടെ ഫോണില്‍ നിന്ന് അത്തരം ഒന്നും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

National

റീല്‍ ചിത്രീകരിക്കാനായി നദിയില്‍ ചാടി; തുംഗഭദ്രയില്‍ മുങ്ങിപ്പോയ യുവ ഡോക്ടര്‍ക്കായി തിരച്ചില്‍

  • 20th February 2025
  • 0 Comments

ബെംഗളൂരു: റീല്‍ ചിത്രീകരിക്കാനായി നദിയില്‍ ചാടിയ യുവ ഡോക്ടര്‍ക്കായി തുംഗഭദ്രയില്‍ തിരച്ചില്‍. അവധി ആഘോഷിക്കാനെത്തിയ ഡോക്ടര്‍ അനന്യ റാവുവാണ് നദിയില്‍ മുങ്ങിപ്പോയത്. കര്‍ണാടകയിലെ കോപ്പാള ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം. അനന്യ ഒഴുക്കില്‍ പെട്ടെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച രാവിലെ അനന്യ നദിയിലേക്കു ചാടുന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ റീല്‍ ചിത്രീകരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിനിയാണ് ഡോ. അനന്യ

error: Protected Content !!