National

മുംബൈ നഗരത്തിൽ വീണ്ടും കനത്ത മഴ

  • 4th September 2019
  • 0 Comments

മുംബൈ നഗരത്തിൽ കനത്ത മഴ. ഈ വർഷം ഇത് മൂന്നാം തവണയാണ് മുംബൈ നഗരം വെള്ളപ്പൊക്കത്തിൽ വലയുന്നത്. നഗരത്തിലും അടുത്ത ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 200 മില്ലി മീറ്റർ മഴയാണ് നഗരത്തിലെ മിക്ക ഭാഗങ്ങളിലും രേഖപ്പെടുത്തിയത്. റെയിൽ ഗതാഗത്തെ മഴ വലിയ തോതിൽ ബാധിച്ചതോടെ നഗര ജീവിതം ദുഷ്കരമായി.നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താനെ, പൽഗാർ എന്നീ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂർ കൂടി നഗരത്തിലും […]

Kerala

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്‌

തിരുവനന്തപുരം: എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. കനത്ത മഴ മുതല്‍ അതിതീവ്ര മഴവരെ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട് യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ആഗസ്റ്റ് 15ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala

50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത: കോഴിക്കോട് ഇന്ന് റെഡ് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കനത്തെ മഴയെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. കാസര്‍കോട് കാക്കടവ് ചെക്ക്ഡാമിന് സമീപത്തെ പാര്‍ശ്വഭിത്തി തകര്‍ന്നു. വ്യാഴാഴ്ച വരെ കനത്തമഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ​തോ (115 […]

Kerala

കനത്ത മഴ തുടരുന്നു; ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധ ജില്ലകളില്‍ ജൂലൈ 19 മുതല്‍ 21 വരെയുള്ള തീയതികളില്‍ റെഡ് ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ പാലിക്കേണ്ട ജാഗ്രതയെ കുറിച്ച് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

error: Protected Content !!