Kerala News

സംസ്ഥാനത്ത് മഴക്ക് താത്കാലിക ശമനം; റെഡ് അല‍ര്‍ട്ട് പിൻവലിച്ചു

സംസ്ഥാനത്ത് മഴക്ക് താത്കാലിക ശമനം. അറബിക്കടലിനും കേരളത്തിന് മുകളിലും കാണപ്പെട്ട മേഘക്കൂട്ടങ്ങൾ ഇന്നുള്ള ഉപഗ്രഹ ദൃശ്യത്തിൽ കാണാനില്ല. എന്നിരുന്നാലും വരും ദിവസങ്ങളിലും ഇനിയുള്ള മണിക്കൂറിലും കേരളത്തിൽ കനത്ത മഴ തുടരാൻ തന്നെയാണ് സാധ്യത. മഴക്ക് നേരിയ ശമനമുള്ളതിനാൽ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അല‍ര്‍ട്ട് ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പിൽ പിൻവലിച്ചു. നിലവിൽ എറണാകുളം , ഇടുക്കി , തൃശൂർ , മലപ്പുറം , കോഴിക്കോട് , കണ്ണൂർ , കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. […]

error: Protected Content !!