നാളെ വൈകീട്ടോടെ ബിപോർജോയ് തീരം തൊടുമെന്ന് റിപ്പോർട്ട്; ഗുജറാത്തിൽ റെഡ് അലേർട്ട്
നിലവിൽ പോർബന്ദറിന് 350 കിമി അകലെ തെക്ക് പടിഞ്ഞാറൻ ദിശയിലുള്ള ബിപോർജോയ് നാളെ വൈകീട്ടോടെ തീരം തൊടുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച ചുഴലിക്കാറ്റ് കരതൊടുമ്പോൾ വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യതയാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അത് കൊണ്ട് ഗുജറാത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബിപർജോയ് കരതൊടുമ്പോൾ അത്യന്തം വിനാശകാരിയായിരിക്കും. മണിക്കൂറിൽ 125-135 കി.മീ വേഗതയിൽ കാറ്റ് വീശി അടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സാഹചര്യങ്ങൾ കൂടുതൽ പ്രതികൂലമായാൽ ബിപോർജോയ് 145-150 കി.മീ വരെ ശക്തിപ്രാപിക്കും. മരങ്ങൾ […]
