Kerala News

ജലനിരപ്പ് ഉയരുന്നു, ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് തുറക്കാന്‍ സാധ്യത

  • 6th August 2022
  • 0 Comments

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം ഇന്നു തുറന്നേക്കും. നിലവില്‍ 2382.52 അടിയാണ് വെള്ളത്തിന്റെ അളവ്. മഴ തുടരുന്നതിനാല്‍ ഡാമിലെ അധിക ജലം ഇന്ന് തുറന്ന് വിടുമെന്നാണറിയുന്നത്. 2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. ആകെ ജലസംഭരണ ശേഷിയുടെ 82.89 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായുള്ള മുന്നാം ഘട്ട മുന്നറിയിപ്പാണ് റെഡ് അലര്‍ട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ […]

Kerala News

ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; കാസര്‍കോട് ഉരുള്‍പൊട്ടി, ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്

  • 3rd August 2022
  • 0 Comments

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. റെഡ് അലര്‍ട്ട് പത്ത് ജില്ലകളില്‍ നിന്ന് മൂന്ന് ജില്ലകളില്‍ മാത്രമായി ചുരുക്കി. കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2375.53 അടിയിലെത്തി. വൈഗ അണക്കെട്ടിന്റെ 7 ഷട്ടറുകളും […]

Kerala News

പത്ത് ജില്ലകളിൽ റെഡ് അലർട്ട്;അഞ്ച് നദീതീരങ്ങളില്‍ പ്രളയ സാധ്യത,ആലുവ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി

  • 2nd August 2022
  • 0 Comments

സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്.വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി തീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 204 മില്ലിമീറ്ററിലേറെ പെയ്യുന്ന അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. 03/08/2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 04/08/2022: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, […]

Kerala News

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും. തെക്കന്‍ കര്‍ണാടകയ്ക്ക് […]

National News

തമിഴ് നാട്ടിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലേർട്ട്

  • 26th November 2021
  • 0 Comments

തമിഴ്‌നാട്ടിലെ ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലയിലും റെഡ് അലേർട്ട്. . നേരത്തെ ആറ് ജില്ലകളിലായിരുന്നു ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നാശം വിതച്ച് കനത്ത മഴ തുടർന്ന് കൊണ്ടിരിക്കുകയാണ് . തൂത്തുക്കുടി, തിരുനെൽവേലി,രാമനാഥപുരം,കന്യാകുമാരി, നാപട്ടണം ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് തൂത്തുക്കുടിയിൽ റെയിൽവെ സ്റ്റേഷൻ ഉൾപ്പെടെ വെള്ളത്തിനിടയിലായി. ഇവിടങ്ങളിലെല്ലാം രക്ഷാ […]

Kerala News

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

  • 14th November 2021
  • 0 Comments

സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു . എന്നാൽ ഈ അലേർട്ട് പുതുക്കി ഇപ്പോൾ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ഇന്ന് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തി പ്രാപിച്ചേക്കും. നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന […]

National News

എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്;തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

  • 11th November 2021
  • 0 Comments

തമിഴ്‌നാട്ടില്‍ മഴ വീണ്ടും ശക്തമായി. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 16 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. പോണ്ടിച്ചേരിയിലും തെക്കന്‍ ആന്ധ്രാ തീരത്തും ശക്തമായ മഴ തുടരുകയാണ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി മഴ ഇതേ രീതിയിൽ ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തിന് ശേഷമാണ് ചെന്നൈയും പരിസരപ്രദേശങ്ങളും ഇത്രയും ശക്തമായ മഴയും രൂക്ഷമായ വെള്ളക്കെട്ടും നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് […]

News

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത;

കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 2020 ഓഗസ്റ്റ് 8 : കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി […]

Kerala

മഴ കനക്കുന്നു വിവിധ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്

തിരുവനന്തപുരം : ഇന്നും നാളെയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും വയനാട്ടിലും ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോടും വയനാട്ടിലും നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala News

മഴ ശക്തമാകും, ചൊവ്വാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു, എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം തൃശൂർ ജില്ലകളിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് […]

error: Protected Content !!