Entertainment News

ഈ വർഷത്തെ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രം;റെക്കോർഡുമായി ഹനുമാൻ

  • 6th February 2024
  • 0 Comments

ഈ വർഷത്തെ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കി തേജ സജ്ജ നായകനായ തെലുങ്ക് ചിത്രം ഹനുമാൻ. ഇരുപത് ദിവസത്തില്‍ ആഗോള ബോക്സോഫീസില്‍ 250 കോടിയിലേറെയും ചിത്രം നേടിവിദേശത്ത് 5 മില്ല്യണ്‍ ഡോളര്‍ കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. ഈ മാസം 12 നാണ് ഹനുമാൻ ബോക്സ് ഓഫീസിൽ എത്തിയത്. മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂർ കാരം’, വെങ്കിടേഷ് ദഗുബതിയുടെ ‘സൈന്ധവ്’ എന്നീ ചിത്രങ്ങൾക്കൊപ്പം എത്തിയ ഹനുമാൻ തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച […]

Kerala

പെരിയാറിന് കുറുകെ നീന്തി; അഞ്ച് വയസുകാരന് റെക്കോര്‍ഡ്

  • 5th January 2024
  • 0 Comments

ആലുവ: റെക്കോര്‍ഡിട്ട് ആലുവ സ്വദേശി മുഹമ്മദ് കയ്യിസ്. പെരിയാറിന് കുറുകെ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോര്‍ഡ്. മണപ്പുറം മണ്ഡപം കടവില്‍ നിന്ന് ദേശം കടവിലേക്ക് 780 മീറ്റര്‍ ആണ് അഞ്ച് വയസുകാരന്‍ നീന്തിയത്. മൂന്ന് മാസത്തെ പരിശീലനത്തോടുവിലാണ് മുഹമ്മദ് കയ്യിസ് പെരിയാര്‍ നീന്തി കടന്നത്.’ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തല്‍ പരിശീലിക്കൂ’ എന്ന സന്ദേശവുമായാണ് അഞ്ച് വയസ്സുകാരന്റെ നീന്തല്‍ പ്രകടനം. അല്‍പ്പ സമയം മാറ്റിവെച്ച് നീന്തല്‍ പഠിക്കുന്നതിന് തയ്യാറായി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും നീന്തല്‍ […]

Trending

മുഖ്യമന്ത്രി പദത്തിൽ 2364 ദിവസം പിന്നിടുന്നു;പിണറായിക്ക് റെക്കോർഡ്

  • 14th November 2022
  • 0 Comments

സംസ്ഥാനത്ത് തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായ റെക്കോർഡ് നേടി പിണറായി വിജയൻ.2,364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ (1970 ഒക്ടോബർ 4 – 1977 മാർച്ച് 25) റെക്കോർഡ് മറികടന്നാണ് പിണറായി നേട്ടം സ്വന്തമാക്കിയത്.2016 മേയ് 25ന് മുഖ്യമന്ത്രിപദമേറ്റ പിണറായി ഇന്ന് 2,364 ദിവസം പിന്നിടും. അച്യുതമേനോൻ ഒരു മന്ത്രിസഭാ കാലത്താണെങ്കിൽ പിണറായി വിജയൻ തു‌ടർച്ചയായ 2 മന്ത്രിസഭാകാലത്താണ് ഈ നേട്ടം കൈവരിക്കുന്നത്.രണ്ടു തവണയും ജനവിധിയിലൂടെയാണ് പിണറായി തെരെഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്. സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി […]

Entertainment News

ബീസ്റ്റും ഒടിയനും ഔട്ട്; ചരിത്രം സൃഷ്ടിച്ച് കെ ജി എഫ് ചാപ്റ്റർ 2; ഓപ്പണിങ് കളക്ഷനിൽ ഒന്നാമത്

  • 15th April 2022
  • 0 Comments

റിലീസ് ചെയ്ത് ഒരു ദിനം പിന്നിടുമ്പോൾ ചരിത്രം സൃഷ്ടിച്ച് യാഷ് ചിത്രം കെ ജി എഫ് ചാപ്റ്റർ 2. കേരളത്തിൽ ഓടിയന്റെയും ബീസ്റ്റിന്റെയും ഒന്നാം ദിന കളക്ഷൻ തകർത്ത് ചിത്രം ഒന്നാം സ്ഥാനത്തായി. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് ആദ്യദിനം 7.3 കോടി കളക്ഷൻ നേടിയെന്നാണ് സൂചന . ഒടിയന്റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു. ബീസ്റ്റ് ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് 6.6 കോടി നേടിയെന്നാണ് അനലിസ്റ്റുകൾ അറിയിക്കുന്നത്. അതെ സമയം കെ […]

Entertainment News

തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ വ്യൂ; ‘റൗഡി ബേബിയെ മറികടന്ന് അറബി കുത്ത്

  • 27th February 2022
  • 0 Comments

. ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ബീസ്റ്റിലെ അറബി കുത്ത്. തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ വ്യൂ ലഭിക്കുന്ന വീഡിയോ ഗാനം എന്ന റെക്കോര്‍ഡാണ് അറബിക് കുത്ത് സ്വന്തമാക്കിയത് . 15 ദിവസങ്ങൾ കൊണ്ടാണ് ഗാനത്തിന്റെ ഈ നേട്ടം. ധനുഷ് നായകനായ ചിത്രം മാരി 2വിലെ ‘റൗഡി ബേബി’ യുടെ റെക്കോർഡാണ് അറബി കുത്ത് മറികടന്നിരിക്കുന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയ് നായകനായ മാസ്റ്ററിലെ ‘വാത്തി […]

Entertainment News

112.13 കോടി രൂപ; റെക്കോഡുകള്‍ തകര്‍ത്ത കരാറില്‍ പോപ്പ് താരം ബ്രിട്‌നി സ്പിയേഴ്‌സിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു

  • 24th February 2022
  • 0 Comments

2017-ല്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന് ഒന്നിലധികം പുസ്തകങ്ങള്‍ എഴുതിയതിനുവേണ്ടി 485 കോടി രൂപയുടെ കരാറില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും ഒപ്പുവെച്ച കരാറിന്റെ റെക്കോഡുകള്‍ തകര്‍ത്ത് 112.13 കോടി രൂപയുടെ കരാറില്‍ പോപ്പ് താരം ബ്രിട്‌നി സ്പിയേഴ്‌സിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു.സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍ ആണ് പ്രസാധകർ . പ്രശസ്തിയിലേക്കുള്ള താരത്തിന്റെ ഉയര്‍ച്ച, കുടുംബവുമായുള്ള ബന്ധം, ഒരു ദശാബ്ദത്തിലേറെയായി കണ്‍സര്‍വേറ്റര്‍ഷിപ്പിന് കീഴിലുള്ള അനുഭവം എന്നിവയെക്കുറിച്ചെല്ലാം ഓര്‍മക്കുറിപ്പിലുണ്ടാവും. മാനസികമായപരിമിതികള്‍ കാണിച്ച് ബ്രിട്‌നിയുടെ സാമ്പത്തിക കാര്യങ്ങളും ദൈനംദിനജീവിതവും നിയന്ത്രിക്കാനുള്ള […]

Sports

മെസ്സി ഇന്ന് 700 ഗോളുകൾ സ്വന്തമാക്കുമോ ? ബാഴ്‌സയുടെ മൂന്നാം മത്സരത്തിൽ ഡിയോങ്ങും സെർജി റൊബേർട്ടോയും കളിക്കില്ല

  • 19th June 2020
  • 0 Comments

കൊറോണ പ്രതിസന്ധിക്കു ശേഷം ആരംഭിച്ച ലാലിഗയിൽ മൂന്നാം മത്സരത്തിനായി ബാഴ്‌സ ഇന്നിറങ്ങും. സെവിയ്യയ്ക്കെതിരാണ് ഇന്നത്തെ മത്സരം. പരിക്ക് കാരണം ഡിയോങ്ങും സെർജി റൊബേർട്ടോയും ഇന്ന് കളിക്കിറങ്ങില്ല. അതേസമയം ജോർദി ആൽബ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരം ബാഴ്‌സയ്ക്ക് കടുപ്പമേറാനാണ് സാധ്യത. ഒപ്പം രാജ്യത്തിനും ക്ലബ്ബിനും വേണ്ടി മെസ്സി 700 ഗോളുകൾ തികയ്ക്കുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്ന നിമിഷം. മികച്ച ഫോമിലുള്ള താരം ഒരു ഗോൾ കൂടി നേടിയാൽ ഈ നേട്ടം കൈവരിക്കും. ഇന്ന് രാത്രി 1.30നാണ് […]

Sports

കൂവലുകള്‍ക്കും കളിയാക്കലുകള്‍ക്കും ബാറ്റുകൊണ്ട് മറുപടി ; മറ്റൊരു റെക്കോര്‍ഡുകൂടെ സ്വന്തമാക്കി സ്മിത്ത്

  • 6th September 2019
  • 0 Comments

കൂവലുകള്‍ക്കും കളിയാക്കലുകള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കുന്നത് ശീലമാക്കി ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. ആഷസിലെ നാലാം ടെസ്റ്റിലും സെഞ്ചുറി നേടി മറ്റൊരു റെക്കോര്‍ഡുകൂടെ സ്വന്തമാക്കിയിരിക്കുകയാണ് സ്മിത്ത്. കരിയറിലെ 26-ാം സെഞ്ചുറിയായിരുന്നു ഇന്നലെ സ്മിത്ത് നേടിയത്. ഏറ്റവും വേഗം ടെസ്റ്റില്‍ 26 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ സ്മിത്ത് ഇതോടെ രണ്ടാം സ്ഥാനത്തെത്തി. രണ്ടാമതുണ്ടായിരുന്ന സച്ചിനെ പിന്തള്ളിയാണ് സ്മിത്ത് രണ്ടാമതെത്തിയിരിക്കുന്നത്. ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് ഇനി സ്മിത്തിനുമുന്നിലുള്ളത്. 121 ഇന്നിങ്സുകളിലാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. […]

error: Protected Content !!