വിമതര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി എല്‍ജെഡി; അംഗീകരിക്കില്ലെന്ന് വിമതര്‍
എല്‍ജെഡിയില്‍ വിമതര്‍ക്കെതിരെ അച്ചടക്കനടപടി. ഷേഖ് പി ഹാരിസും സുരേന്ദ്രന്‍ പിള്ളയും അടക്കമുള്ള നാല് സംസ്ഥാന ഭാരവാഹികളെ സ്ഥാനത്ത് നിന്ന് നീക്കും. എന്നാല്‍ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിമതര്‍. വിമതര്‍ സമാന്തരയോഗം വിളിച്ചതിനെ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെങ്കിലുംവഴങ്ങാതിരുന്നതോടെയാണ് നടപടി. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രന്‍ പിള്ള, അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റി. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അച്ചടക്ക ലംഘനം തുടര്‍ന്നാല്‍ […]
