Kerala News

വിവാദ മരം മുറി ഉത്തരവ്; മന്ത്രിമാരോ വകുപ്പുകളോ തമ്മിൽ ഭിന്നതയില്ല; കെ രാജൻ

  • 13th June 2021
  • 0 Comments

വിവാദ മരം മുറി ഉത്തരവില്‍ റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് മന്ത്രി കെ. രാജന്‍. മന്ത്രിമാരോ വകുപ്പുകളോ തമ്മിൽ ഭിന്നതയില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകൾക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമാണുള്ളതെന്നും റവന്യൂ വകുപ്പ് മാത്രമായി മുൾമുനയിൽ നിൽക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പട്ടയഭൂമിയിലെ മരം മുറിക്കുന്നതു സംബന്ധിച്ച ഉത്തരവ് പുതുക്കി ഇറക്കാനുള്ള നീക്കമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കർഷകരുടേയും മേഖലയിലെ ജനങ്ങളുടെയും ആവശ്യം പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. കര്‍ഷകര്‍ക്കുവേണ്ടി ഇറക്കിയ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടു. […]

error: Protected Content !!