എഴുത്തിനും വായനക്കും മാധുര്യം പകർന്ന് കെ.ജെ. പോൾ
എൻ. ദാനിഷ്. ‘കുഞ്ഞെഴുത്തിന്റെ മധുരം’ എന്ന കൈയെഴുത്ത് മാസിക നിർമാണത്തിന് കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജെ. പോളിന് അംഗീകാരം. കുന്ദമംഗലം ഉപജില്ലയിലെ വിദ്യാർഥികൾ രചിച്ച നിരവധി കുഞ്ഞു മാസികകൾ ക്രോഡീകരിച്ച് അദ്ദേഹത്തിന് കീഴിൽ നിർമിച്ച ‘കുഞ്ഞെഴുത്തിന്റെ മധുരം’ പദ്ധതിക്ക് അറേബ്യൻ വേൾഡ് റെക്കോർഡ് അംഗീകാര പത്രമാണ് കെ.ജെ. പോളിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അംഗീകാരപത്രം കൈമാറി. എഴുത്തിനും വായനക്കും മുഖ്യ പരിഗണന നൽകി വിദ്യാഭ്യാസ മേഖലയിൽ പരീക്ഷണങ്ങൾ നടത്തുകയും വിദ്യാർഥികളുടെ അഭിരുചികൾക്കനുസരിച്ചു […]