Kerala News

ഭിത്തി നിര്‍മാണത്തിനുള്ള കോണ്‍ക്രീറ്റില്‍ കമ്പിക്ക് പകരം തടി;റോഡ് നിര്‍മ്മാണം തടഞ്ഞ് നാട്ടുകാ‍ര്‍

  • 17th January 2023
  • 0 Comments

പത്തനംതിട്ട റാന്നിയിൽ റോഡിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന് ഉപയോഗിച്ച കോൺഗ്രീറ്റ് പീസുകളിൽ കമ്പിക്ക് പകരം തടിയുപയോഗിച്ചത് തടഞ്ഞ് നാട്ടുകാർ.പുനലൂര്‍-മൂവാറ്റുപ്പുഴ പ്രധാന പാതയോട് ചേര്‍ന്നുള്ള ഒരു ബണ്ട് റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണത്തിലാണ് വിചിത്രമായ കോണ്‍ക്രീറ്റ് കുറ്റികള്‍ എത്തിച്ചിരിക്കുന്നത്. കല്ലുകള്‍ നിരത്തി കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വെച്ച് പാര്‍ശ്വഭിത്തി ബലപ്പെടുത്തുന്നതാണ് കരാര്‍ പ്രകാരമുള്ള നിർമാണം. കരിങ്കല്‍ കെട്ടുകള്‍ക്കിടയില്‍ വെക്കുന്നതിനായാണ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ എത്തിച്ചത്.റീ ബില്‍ഡ് കേരള പദ്ധതിപ്രകാരമുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ റോഡിന്റെ നിര്‍മാണത്തിന് ഒന്നര കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. […]

error: Protected Content !!