ആര്‍ഡിഒ കോടതിയിലെ തൊണ്ടി മോഷണം;സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് മോഷ്ടിച്ചതെന്ന് പ്രതി,ലോക്കറിന്റെ ചുമതല ഉണ്ടായിരുന്ന മുന്‍ സീനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍
തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടി മോഷണത്തിൽ പ്രതി പിടിയിൽ. മുൻ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠൻ നായരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് സ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇന്നു പുലർച്ചെയാണ് പേരൂർക്കടയിൽ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.ഒരു മാസത്തോളമായി സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പോലീസ് അന്വേഷണം തുടരുകയായിരുന്നു. നിരവധി പേരെ സംശയിച്ചിരുന്നുവെങ്കിലും ഇതിനിടയില്‍ ശ്രകണ്ഠന്‍ നായരിലേക്ക് അന്വേഷണം എത്തുകയും ഇയാളെ നിരീക്ഷിച്ച് വരികയുമായിരുന്നു.തിരുവനന്തപുരം ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന […]
