ആർ.സി.ഇ.പി. കരാർ ദേശീയപരമാധികാരം ദുർബലപ്പെടുത്തും: മുഖ്യമന്ത്രി
ആർസിഇപി കരാർ ദേശീയ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നും സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കരാർ നടപ്പാക്കുന്നതെന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുതന്നെ ദോഷകരമാണ് ഇത്. സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർഥസത്ത ഉൾക്കൊണ്ടുവേണം കരാർ നടപടികളെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാർഷിക, കാർഷിക അനുബന്ധ മേഖലയെയും വ്യവസായമേഖലയെയും ബാധിക്കുന്ന ആർ.സി.ഇ.പി (റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ്) സംബന്ധിച്ച ആശങ്കകൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ സാമ്പത്തികാസമത്വം ക്രമാനുഗതമായി വർധിപ്പിക്കുന്നതിനാണ് […]
