ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സിബിഐ; ആരോപണവുമായി ആര്‍.ബി ശ്രീകുമാര്‍ സുപ്രീംക്കോടതിയിൽ
ഇന്റിലിജന്‍സ് ബ്യുറോ ഡയറ്കടര്‍ ഡി.സി.പാഠക് ഐഎസ്ആര്‍ഓ ചാര കേസിനെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്ന് മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാര്‍. ചാരന്മാര്‍ക്ക് പിന്നില്‍ പാക് രഹസ്യന്വേഷണ ഏജന്‍സികളായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സിബിഐ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ശ്രീകുമാര്‍ ആരോപിച്ചു . സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത് ഐഎസ്ആര്‍ഓ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ ആര്‍.ബി. ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് .ഇന്റിലിജന്‍സ് […]
