കോഹ്ലി കളിയിൽ നിന്ന് ഒരു ഇടവേള എടുക്കണം, അത് അവന് വലിയ സഹായമാകുമെന്ന് ഞാൻ കരുതുന്നു; രവി ശാസ്ത്രി
ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ക്രിക്കറ്റിൽ നിന്ന് കുറച്ചുകാലത്തേക്ക് ഇടവേളയെടുക്കണമെന്നും രണ്ടോ മൂന്നോ മാസത്തേക്ക് വിശ്രമമെടുത്ത് തിരികെ വന്നാൽ അടുത്ത മൂന്നോ നാലോ വർഷം കൂടി മികച്ച രീതിയിൽ കളി തുടരാൻ കഴിയുമെന്നും മുൻ പരിശീലകൻ രവി ശാസ്ത്രി . “തനിക്ക് 33 വയസ്സുണ്ടെന്ന് കോഹ് ലി മനസ്സിലാക്കണം. അഞ്ച് വർഷത്തെ ക്രിക്കറ്റ് തനിക്ക് മുന്നിലുണ്ടെന്ന് മനസ്സിലാക്കണം. ബാറ്റിംഗിൽ മാത്രം അവൻ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു സമയം ഒരു മത്സരം എന്ന മട്ടിൽ […]